കേരള ക്ഷേത്രസംരക്ഷണ സമിതി
കോട്ടയം: ഹര്‍ത്താല്‍ ദിനത്തില്‍ തിരുനക്കര ക്ഷേത്ര മൈതാനിയില്‍ കയറി പോലീസ് നടത്തിയ അതിക്രമവും ഭക്തജനങ്ങളോടു കാട്ടിയ ക്രൂരതയും അത്യന്തം പ്രതിഷേധാര്‍ഹവും അപലപനീയമാണെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി. ഹര്ത്താലനുകൂലികളോടൊപ്പം ക്ഷേത്രദര്‍ശനത്തിന് വന്ന ഭക്തജനങ്ങളേയും ക്രൂരമായി മര്‍ദ്ദിച്ചവശരാക്കിയ പോലീസ് നടപടിയില്‍ സമിതി ആശങ്ക രേഖപ്പെടുത്തി. പരിപാവനമായ ക്ഷേത്രമൈതാനത്തു കടന്നുകയറി ഭക്തജനധ്വംസനം നടത്തിയ പോലീസുകാരുടെ പേരില്‍ കര്‍ശനടപടി വേണമെന്നും അവരെ സസ്പെന്‍ഡ് ചെയ്യുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണമെന്ന് സമിതി ജില്ലാ പ്രസിഡന്റ് പി.ആര്. ജനാര്ദ്ദനന് നായര്‍ ആവശ്യപ്പെട്ടു.
തിരുനക്കര ക്ഷേത്ര ഉപദേശകസമിതി
കോട്ടയം: ക്ഷേത്ര മൈതാനിയില്‍ അതിക്രമിച്ച് കയറിയ പോലീസ് നടപടിയില്‍ തിരുനക്കര ക്ഷേത്രോപദേശക സമിതി പ്രതിഷേധിച്ചു. ടൗണിലുണ്ടായ അക്രമങ്ങള്‍ക്ക് ക്ഷേത്രമൈതാനത്ത് ലാത്തിച്ചാര്‍ജ്ജ് നടത്തിയതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. നിറപുത്തരി ദിവസം മറ്റ് ഭക്തര്‍ നേക്കനില്ക്കെയാണ് പോലീസ് നടപടി. ഇത് അംഗീക്കാന്‍ സാധിക്കില്ല. രാഷ്ട്രീയപാര്‍ട്ടികള്‍ ക്ഷേത്ര മൈതാനത്തുനിന്ന് ജാഥകള്‍ ആരംഭിക്കുന്നത് അവസാനിപ്പിക്കണം. ഭക്തര്‍ക്ക് വിഷമംമുണ്ടാക്കുന്ന നടപടികളില്‍നിന്ന് രാഷ്ട്രീയപാര്‍ട്ടികളും പിന്മാറണമെന്ന് ഉപദേശകസമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.സി. രാമാനുജം അദ്ധ്യക്ഷനായ യോഗത്തില്‍ സെക്രട്ടറി ജയകുമാര്‍ തിരുനക്കര, വൈസ് പ്രസിഡന്റ് രാജന് ബാബു, കണ്‍വീനര്‍ ബാലാജി ഷിന്‍ഡെ, ജോയിന്റ് സെക്രട്ടറി ജി. ഉദയശങ്കര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: