കുന്നംകുളം: കുറുമ്പുകാട്ടി ഓടിയ വീഴ്ചയില്‍ മരണം കിണറിന്റെ രൂപത്തില്‍ കവര്‍ന്നെടുത്ത ധ്രുവന്റെ ദാരുണമായ അന്ത്യം ഒരു ദേശത്തെ മാത്രം വേദനയില്‍ ഒതുങ്ങിനിന്നില്ല.
കുന്നംകുളത്തും പരിസരത്തും നിരവധി ആരാധകരുള്ള ധ്രുവന് പുതുതലമുറയിലെ ലക്ഷണമൊത്ത ഗജവീരനിലേക്കുള്ള യാത്രയിലായിരുന്നു.
തലയെടുപ്പില്‍ ഒന്നാമനായി പൂരപ്രേമികളുടെയും ആനപ്രേമികളുടെയും ഇടയില്‍ ധ്രുവന് പെട്ടെന്നാണ് അറിയപ്പെടാന്‍ തുടങ്ങിയത്. കുട്ടികുറുമ്പ് കൂടുതലുള്ള ധ്രുവന് വെള്ളം കുടിക്കാനഴിച്ചപ്പോള് ഓടുകയായിരുന്നുവെന്നാണ് പറയുന്നത്.
കോട്ടയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഉണ്ണികൃഷ്ണനെന്ന കൊമ്പനെഒരു വര്‍ഷം മുന്‍പാണ് ദുബായില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ബിസിനസ്സ് നടത്തുന്ന അബീഷ് കുന്നംകുളത്തേക്ക് കൊണ്ടുവന്നത്.
വാര്‍ത്തയറിഞ്ഞ അബീഷ് ഇന്നലെ തന്നെ നാട്ടിലെത്തിയിരുന്നു. പുലര്‍ച്ചെ കിണറില്‍ നിന്നും ക്രെയിന്‍ ഉപയോഗിച്ച് പുറത്തെടുത്ത ധ്രുവനെ അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം കോടനാട്ടേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: