ലണ്ടന്‍: വിരമിച്ച ശേഷം അപരാജിതന്‍ എന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. ഭൂമിയിലെ വേഗമേറിയ ഓട്ടക്കാരന്‍ എന്ന് വിളിക്കപ്പെടുന്നത് കേള്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ലോക അത്ലറ്റിക് മീറ്റിലെ വിടവാങ്ങല്‍ മത്സരത്തിനായി ലണ്ടനില്‍ എത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ട്രാക്കിലെ തന്റെ റെക്കോര്‍ഡുകള്‍ക്ക് ഇളക്കം തട്ടരുതെന്നാണ് ആഗ്രഹം. തന്റെ റെക്കോര്‍ഡ് തകരുന്നത് കാണാന്‍ ഒരു അത്ലറ്റും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ വളരെയേറെ ആകാംക്ഷയുണ്ടെന്നും അവസാന മീറ്റിനായി തയാറായിക്കഴിഞ്ഞുവെന്നും ബോള്‍ട്ട് പറഞ്ഞു. വിടവാങ്ങല്‍ മത്സരത്തില്‍ അണിയുന്നതിനായി ഉസൈന്‍ ബോള്‍ട്ടിന് മാതാപിതാക്കള്‍ പുതിയ ഷൂ സമ്മാനിക്കുകയും ചെയ്തു.
















