Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നിങ്ങള്‍ കയറുന്ന ഹോട്ടല്‍ ഇങ്ങനൊക്കെയാണൊ ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2017, 08:40 pm IST
in Pathanamthitta

പത്തനംതിട്ട: ഭക്ഷണം വിളമ്പുന്നവര്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തി ഹോട്ടല്‍ ഉടമയ്‌ക്ക് സര്‍ട്ടിഫിക്കറ്റ് നല്കണം. ഇവ ഹോട്ടലുടമയുടെ പക്കല്‍ ഉണ്ടായിരിക്കണം. ആറുമാസം കൂടുമ്പോള്‍ പരിശോധന നടത്തണം. അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുന്നവര്‍ക്കും വേണം വൃത്തി. കൈയുറയും മേല്‍ക്കുപ്പായവും ധരിക്കണം.

അടുക്കളയില്‍ ജോലി ചെയ്യുന്നവര്‍ ആറുമാസത്തിലൊരിക്കല്‍ പകര്‍ച്ചവ്യാധികളില്ലെന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. തലമുടി മൂടാന്‍ തൊപ്പി ഉപയോഗിക്കണം. കൂടാതെ പച്ചക്കറി അരിയുന്നവര്‍ നിര്‍ബന്ധമായും ഗ്ലൗസ് ഉപയോഗിക്കണം. വസ്ത്രം ധരിക്കാതെ അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ല.

ഭക്ഷണവും ഭക്ഷ്യസാധനങ്ങളും റഫ്രിജറേറ്ററില്‍ സൂക്ഷിച്ചു വയ്‌ക്കുന്നതിനും നിയമങ്ങളുണ്ട്. ഭക്ഷ്യസാധങ്ങള്‍ സൂക്ഷിച്ചു വയ്‌ക്കുമ്പോള്‍ എന്നുമുതലാണു സൂക്ഷിച്ചു വയ്‌ക്കുന്നതെന്നുള്ള സമയവും തീയതിയും രേഖപ്പെടുത്തിയിരിക്കണം.

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും നഖം വെട്ടണം. അലമാരയില്‍ സൂക്ഷിച്ചിരിക്കുന്ന എണ്ണപ്പലഹാരങ്ങള്‍ ഒരിക്കലും കൈകൊണ്ട് എടുത്തു നല്കരുത്. അലമാരയില്‍ എപ്പോഴും ക്ലിപ്പുകള്‍ സൂക്ഷിക്കണം. ഈ ക്ലിപ്പുകള്‍ ഉപയോഗിച്ചുവേണം പലഹാരങ്ങള്‍ എടുത്തു നല്കാന്‍. ചായയില്‍ വിരലിടുവാനും പാടില്ല.

എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. 150 ഡിഗ്രി സെല്‍ഷ്യസില്‍ തിളപ്പിച്ച എണ്ണയിലാണ് പാചകം ചെയ്യേണ്ടത്. മാര്‍ക്കറ്റില്‍നിന്നു വാങ്ങുന്ന പച്ചക്കറികള്‍ ഒരു മണിക്കൂറെങ്കിലും പുളി, മഞ്ഞള്‍, ഉപ്പ് എന്നിവ ഏതെങ്കിലും കലര്‍ത്തിയ വെള്ളത്തില്‍ ഇട്ടുവയ്‌ക്കണം. വിഷാംശമുള്ള പച്ചക്കറികളില്‍ നിന്നും വിഷം നീക്കം ചെയ്ത് ഭക്ഷ്യയോഗ്യമാക്കുന്നതിന്റെ ഭാഗമായാണ് വെള്ളത്തില്‍ ഇടേണ്ടത്. കിഴങ്ങുവര്‍ഗങ്ങള്‍, സവാള തുടങ്ങിയവ തൊലി കളഞ്ഞശേഷം വെള്ളത്തില്‍ കഴുകി മാത്രമേ ഉപയോഗിക്കാവൂ. പാചകം ചെയ്യാന്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നതിലും ശുചിത്വം പാലിക്കണം.

കേടുപാടുകള്‍ വന്ന പാത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. പാത്രങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചാല്‍ പാത്രങ്ങളുടെ മടക്കുകളില്‍ പലപ്പോള്‍ ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ തങ്ങാന്‍ സാധ്യതയുണ്ട്. ഇതു ഭക്ഷ്യവിഷവാധ സൃഷ്ടിക്കും. പാത്രങ്ങള്‍ക്കു മൂടിയുണ്ടായിരിക്കണം. ഒരു പാത്രവും തുറന്നു വയ്‌ക്കാന്‍ പാടില്ല.

ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ കാര്യത്തിലും നിയമങ്ങള്‍ നിലവിലുണ്ട് എന്നാല്‍ ഇവ പാലിക്കുന്നില്ലന്നതാണ് വാസ്തവം. കുടിക്കാനുള്ള ചൂടുവെള്ളം ഒരിക്കലും പ്ലാസ്റ്റിക് പാത്രങ്ങളില്‍ നല്‍കരുത്. സ്റ്റീല്‍ പാത്രങ്ങളിലാണ് കുടിവെള്ളം നല്‍കേണ്ടത്. വെള്ളം സൂക്ഷിച്ചിരിക്കുന്ന പാത്രത്തില്‍നിന്നും ഒരേ പാത്രം ഉപയോഗിച്ചു മാത്രമേ വെള്ളം മറ്റു പാത്രങ്ങളിലേക്കു പകര്‍ത്താവൂ.

ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന വെള്ളം ആറുമാസത്തിലൊരിക്കല്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കണമെന്നും നിയമമുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ വേണം വെള്ളം പരിശോധിക്കാന്‍. എന്നാല്‍, പലപ്പോഴും മറ്റെവിടുന്നെങ്കിലും സാമ്പിള്‍ എടുത്താണ് പരിശോധയ്‌ക്ക് അയയ്‌ക്കുന്നത്.

എന്നാല്‍ ഈ നിയമങ്ങളൊന്നും മിക്ക ഹോട്ടലുകളിലും പാലിക്കപ്പെടുന്നില്ല. അടുക്കളയില്‍ എപ്പോഴും ശുദ്ധജലം വേണം. ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളത്തില്‍ വേണം പച്ചക്കറികള്‍ വൃത്തിയാക്കാന്‍. കുടിവെള്ളം തയാറാക്കുന്നതിലും കൃത്യമായ നിയമങ്ങള്‍ ഉണ്ട്. തിളപ്പിച്ചാറിയ വെള്ളം ആയിരിക്കണം ഹോട്ടലുകളില്‍ വരുന്നവര്‍ക്കു കൊടുക്കേണ്ടത്. അഞ്ചുമിനിറ്റു മുതല്‍ 20 മിനിറ്റുവരെ തിളപ്പിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.