ന്യൂദൽഹി: റെനോൾട്ട് ഓട്ടോമൊബൈൽസിന്റെ ചെറുകാറായ ക്വിഡിന്റെ ജൈത്രയാത്ര തുടരുന്നു. ജിഎസ്ടി നിലവിൽ വന്ന ശേഷം കാറിന്റെ വിലയിൽ ഏറെ മാറ്റമാണ് വന്നിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ തന്നെ നിരവധി ക്വിഡ് കാറുകളാണ് വിറ്റ് പോയത്. മൊത്തം 1,75,000 ക്വിഡാണ് ഇന്ത്യൻ നിരത്തുകളിൽ ഇറങ്ങിയത്.
മാരുതി, മഹീന്ദ്ര, ഫോർഡ് തുടങ്ങിയ ഇന്ത്യയിലെ ഏറെ പ്രശസ്തിയുള്ള വമ്പൻ ബ്രാൻഡുകളോടാണ് റെനോൾട്ടിന്റെ ക്വിഡ് മത്സരിക്കുന്നത്. ജിഎസ്ടി ആനുകൂല്യത്തിൽ 5,200 രൂപ മുതൽ 29,500 രൂപ വരെ ക്വിഡിന് വില കുറവ് വരുന്നുണ്ട്. വിപണിയിൽ ക്വിഡിന്റെ ബേസ് മോഡലിന് 2.65 ലക്ഷം രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: