ന്യൂദൽഹി: ബീഹാർ രാഷ്‌ട്രീയത്തിൽ ലാലുവും തേജസ്വിയും ഒറ്റപ്പെട്ടെങ്കിലും ഇരുവരും രാഹുൽ ഗാന്ധിയിൽ കൂടുതൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ്. ബീഹാറിലെ ഇപ്പോഴത്തെ സാഹചര്യത്തെ മനസിലാക്കാൻ രാഹുലിന് മാത്രമെ കഴിയു എന്ന വ്യർത്ഥമായ അഭിപ്രായ പ്രകടനമാണ് തേജസ്വി കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയത്.
‘ബീഹാറിലെ സ്ഥിതിഗതികൾ രാഹുൽ ഗാന്ധിക്ക് വ്യക്തമായി മനസിലാക്കാൻ സാധിക്കും, അദ്ദേഹം ഇതെരു അവസരമായി കണ്ട് പൊരുതണം, കഴിഞ്ഞ ദിവസം അദ്ദേഹത്തെ ദൽഹിയിൽ താൻ സന്ദർശിച്ചിരുന്നു, അദ്ദേഹത്തിന് മികച്ച മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്നതിൽ സംശയമില്ല, പക്ഷേ അദ്ദേഹം അതിന് ശ്രമിക്കണം’- തേജസ്വി പറഞ്ഞു.
നിതീഷ് കുമാറിനെ വിമർശിക്കാനും തേജസ്വി മറന്നില്ല. ഇപ്പോൾ ഒരു പൊതു തെരഞ്ഞെടുപ്പ് നടത്തിയാൽ നിതീഷ് തോൽക്കുമെന്നതിന് സംശയമില്ലെന്നും തേജസ്വി പറഞ്ഞു. അതേ സമയം അഴിമതിക്ക് പിന്തുണ നൽകുന്ന ഒരു സർക്കാരല്ല താൻ ആഗ്രഹിക്കുന്നതെന്നാണ് നിതീഷ് കുമാർ പറഞ്ഞത്.
















