ഭരത് മുരളി അഭിനയപ്രതിഭ പുരസ്‌കാരം ലഭിച്ച നടന്‍ ഇന്ദ്രന്‍സിനെ ആളൊരുക്കത്തിന്റെ ലൊക്കേഷനില്‍ സഹപ്രവര്‍ത്തകര്‍ അനുമോദിച്ചപ്പോള്‍
തിരുവനന്തപുരം: ഭരത് മുരളിയുടെ പേരിലുള്ള അഭിനയപ്രതിഭയ്‌ക്കുള്ള പുരസ്‌കാരം ലഭിച്ച നടന്‍ ഇന്ദ്രന്‍സിന് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ആളൊരുക്കത്തിന്റെ ലൊക്കേഷനില്‍ സഹപ്രവര്‍ത്തകരുടെ അനുമോദനം.
ആളൊരുക്കത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വര്‍ഗീസ് ഫെര്‍ണാണ്ടസ്, സംവിധായകന്‍ വി.സി. അഭിലാഷ് എന്നിവര്‍ ഇന്ദ്രന്‍സിനെ പൊന്നാടയണിയിച്ചു. മലയാള സിനിമ ഇനിയും തിരിച്ചറിയാത്ത അതുല്യ പ്രതിഭയാണ് ഇന്ദ്രന്‍സെന്ന് സംവിധായകന്‍ അഭിലാഷ് പറഞ്ഞു.
ഇത്തരം അനുമോദന ചടങ്ങുകള്‍ തന്റെ ജീവിതത്തില്‍ അപൂര്‍വമായി സംഭവിക്കുന്ന ഒന്നാണെന്നും ഇനിയും നല്ല വേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഇന്ദ്രന്‍സ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
















