മാനന്തവാടി: പതിമൂന്നു വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മടവൂരിലെ സിഎം സെന്റര്‍ സ്ഥാപന നടത്തിപ്പുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു.
മടവൂര്‍ സിഎം സെന്ററിന് കീഴിലുള്ള ദഅവാ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു കെല്ലൂര്‍ ചിറയിന്‍കീഴ് മാജിദ്. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കീഴില്‍ പ്രത്യേക സംഘത്തെ അന്വേഷണ ചുമതല ഏല്‍പ്പിക്കണെമന്നും ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു.
നിലവിലെ അന്വേഷണം തൃപ്തികരമല്ല. പ്രതിയെ മാനസികരോഗിയായി ചിത്രീകരിക്കാനാണ് പോലീസ് ശ്രമിച്ചത്. സ്ഥാപന നടത്തിപ്പുകാര്‍ ഉന്നത സ്വാധീനമുള്ളതിനാല്‍ കേസ് അട്ടിമറിക്കും. മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സാധിക്കില്ല. വിദ്യാര്‍ത്ഥി മരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും സ്ഥാപന നടത്തിപ്പുകാര്‍ വീട് സന്ദര്‍ശിക്കാത്തതില്‍ ദുരൂഹതയുണ്ട്. സ്ഥാപനത്തില്‍ ലൈംഗിക അതിക്രമങ്ങള്‍ നടക്കുന്നതായി സംശയമുണ്ട്. ഇത് നേരില്‍ കണ്ടത് പുറംലോകമറിയാതിരിക്കാനുമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കരുതുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
മുഖ്യമന്ത്രി, ഡി ജി പി, കോഴിക്കോട് ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും സി. കെ ഉസ്മാന്‍ഹാജി, ഹമീദ്‌കൊച്ചി, കേളോത്ത്‌സലീം, ഇ. വി. ഷംസുദ്ദീന്‍, നാസര്‍ കീപ്രത്ത് എന്നിവര്‍ പറഞ്ഞു.
















