Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നശിപ്പിക്കാനാവില്ല; നാറ്റിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2017, 08:23 pm IST
inVicharam

ബിജെപി വിരുദ്ധ രാഷ്‌ട്രീയക്കാരും മാധ്യമങ്ങളും ഇരുട്ടത്ത് കരിമ്പൂച്ചയെ തപ്പുകയാണ്. ബിജെപിക്കാര്‍ കോഴ വാങ്ങുന്നേ എന്നാണ് വിളിച്ചുകൂവുന്നത്. ആയിരംകോടി രൂപയുടേതാണ് മെഡിക്കല്‍ കോളേജ് അഴിമതിയിലൂടെ സമാഹരിച്ചതെന്ന് പ്രതിപക്ഷനേതാവ് പ്രസ്താവിക്കുന്നു. 1200 കോടിരൂപയുടെ അഴിമതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരിക്കുന്നു. ഉത്തരവാദപ്പെട്ട നേതാക്കളാണ് ഇരുവരും. ഇവര്‍ക്കെങ്ങനെ ഇത്രയും നിരുത്തരവാദപരമായ പ്രസ്താവന നടത്താന്‍ കഴിയുന്നു? രമേശ് ചെന്നിത്തല സുപ്രീം കോടതിയില്‍ ഈ വിഷയം കൊണ്ടുവരാന്‍ പോവുകയാണത്രേ. ഇതില്‍പ്പരം സന്തോഷമുണ്ടോ? ബിജെപിയുടെ കേരള നേതാക്കളിലാരെങ്കിലും കോഴവാങ്ങി മെഡിക്കല്‍ കോളജ് അനധികൃതമായി നേടിയെടുത്തു എന്നുണ്ടെങ്കില്‍ വ്യക്തമാകണം. അത് ബിജെപിയുടെകൂടി ആവശ്യമാണ്. രമേശിന്റെ അഴിമതി വിരോധം ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ കഴിഞ്ഞ 10 വര്‍ഷം ഈ മേഖലയില്‍ കോഴ നടന്നോ എന്ന് പരിശോധിക്കാന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കണം.

ഇന്ത്യയില്‍ കോഴ എന്നത് കേള്‍ക്കാത്ത മൂന്നരവര്‍ഷമാണ് കടന്നുപോയത്. ബിജെപി നയിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ഉള്ള കാലത്തോളം കോഴ എന്നത് പഴങ്കഥയാകും. അഴിമതി നിത്യചര്‍ച്ചയാകണമെങ്കില്‍ കമ്മ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കണം. കോണ്‍ഗ്രസ് വീണ്ടും ഭരണത്തിലെത്തണം. അതേതായാലും സമീപഭാവിയിലൊന്നും സംഭവിക്കുന്നതല്ല. കേരളത്തില്‍ ബിജെപിയെ ചുറ്റിപ്പറ്റി അപവാദപ്രചാരണവും കല്ലുവച്ചനുണയും പരത്തുകയാണ്. പുറത്തുവന്നത് ധനകാര്യതട്ടിപ്പാണ്. ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് പണം പറ്റുന്ന കേസുണ്ടാകാറില്ലേ? പട്ടാളത്തില്‍ ചേര്‍ക്കാമെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പുനടത്തുന്നില്ലേ! മുഖ്യമന്ത്രിയുടെ അടുപ്പക്കാരനും പേഴ്‌സണല്‍ സ്റ്റാഫെന്നുംപറഞ്ഞ് പണം തട്ടിക്കുന്നില്ലേ? താന്‍ തന്നെയാണ് മുഖ്യമന്ത്രി എന്നുപറഞ്ഞ് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ ചെന്നിരുന്നത് കേരളത്തിലാണല്ലോ. അതൊന്നും രാഷ്‌ട്രീയത്തിന്റെ ഒത്താശയോടെയല്ല. പണം തട്ടുന്ന പുള്ളികളുണ്ട്. അധികാരകേന്ദ്രങ്ങളെ ചുറ്റപ്പറ്റി ദല്ലാളുകളും കാലങ്ങളായി നിലനില്‍ക്കുന്നു. മൂന്നരവര്‍ഷത്തിനിടയില്‍ ബിജെപിയുടെ ഒരു നേതാവും അക്കൂട്ടത്തിലുണ്ടായി. ആരോപണം വന്ന ഉടന്‍ അയാളെ പിടിച്ചുപുറത്താക്കി. ഇയാള്‍ പാര്‍ട്ടിയുടെ പേരുപയോഗിച്ച് തട്ടിപ്പുനടത്തിയെന്ന് പരാതിയുണ്ടെങ്കില്‍ നിയമത്തിന്റെ കരങ്ങളാണ് ചലിക്കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് കേസെടുക്കുന്ന സാഹചര്യത്തില്‍ അതിന്റെ പോക്കുവരവ് എങ്ങനെയെന്ന് നിരീക്ഷിക്കാം.

ഇപ്പോള്‍ ബിജെപിക്കെതിരെ മൈക്ക് വയ്‌ക്കുന്നത് പാര്‍ട്ടിയേയും നേതാക്കളേയും നാറ്റിക്കാമോ എന്ന ലക്ഷ്യത്തോടെയാണ്. പണം തട്ടിച്ച കേസിലും പെണ്ണുകേസിലുമെല്ലാം പെട്ട് തലയില്‍ മുണ്ടിടാതെ പുറത്തിറങ്ങാന്‍ കഴിയാത്തവരാണ് കള്ളപ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. കേരളത്തിലെ ഒന്നാം മന്ത്രിസഭയുടെ കാലം മുതല്‍ അഴിമതിക്കേസുണ്ട്. എല്ലാ മന്ത്രിസഭയിലും കുംഭകോണം നടന്നിട്ടുണ്ട്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെപ്പോലും തോളത്തിരുത്തി അഴിമതിയുടെ പേരില്‍ തൊള്ളതുറക്കുന്നത് കാണുമ്പോള്‍ അത്ഭുതത്തോടെ മാത്രമേ കാണാന്‍ കഴിയൂ. ശരിയാണ്, പതിവ്രതയായ വനിതയില്‍ നേരിയ സംശയം പോലും പര്‍വതീകരിക്കപ്പെടും. ബിജെപിയില്‍ അഴിമതിയില്ല, ആ പാതിവ്രത്യം കാത്തുസൂക്ഷിക്കുന്ന കക്ഷിയാണ്. യുപിഎയുടെ 10 വര്‍ഷത്തെ ഭരണത്തില്‍ എട്ട് ലക്ഷം കോടിയുടെ അഴിമതിയായിരുന്നല്ലോ. അതൊക്കെ വിസ്മരിച്ചാണ് ഇല്ലാത്ത കഥ നിരത്തുന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തതിനെപ്പോലും കോഴ മറച്ചുവയ്‌ക്കാന്‍ സംഘടിപ്പിച്ചതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി നിര്‍ലജ്ജം പ്രസ്താവിക്കുന്നത് കേരളം കണ്ടു. ബിജെപിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങളിലെല്ലാം ദൈവത്തിന്റെ കയ്യൊപ്പുണ്ട്. ബിജെപി ഓഫീസിലെ ക്യാമറയില്‍ അക്രമികളുടെ ചിത്രം വ്യക്തമായില്ലായിരുന്നെങ്കില്‍ പ്രചാരണത്തിന്റെ മട്ടും മാതിരിയും എന്താകുമായിരുന്നു?

ബിജെപിയെ എത്ര ശക്തമത്തായി എതിര്‍ക്കുന്നുവോ അത്രതന്നെ ശക്തിയോടെ തിരിച്ചടി ലഭിക്കുന്നു; ഒരു പന്തിനെ അതീവശക്തിയോടെ ചുമരിലേക്കെറിഞ്ഞാലെന്നപോലെ. അതാണ് ബീഹാറില്‍ കണ്ടത്. ബീഹാറിലെ സത്യസന്ധരായ സോഷ്യലിസ്റ്റുകള്‍ ബിജെപിയുടെ സ്വാഭാവിക സഖ്യകക്ഷിയാണ്. കലര്‍പ്പില്ലാത്ത സൗഹൃദമാണ് ഇവര്‍ തമ്മിലുള്ളത്. ബിജെപിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘം ഒരു സംസ്ഥാനത്ത് ആദ്യമായി അധികാരത്തിലെത്തുന്നത് ബീഹാറിലാണ്. സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് കര്‍പൂരി ഠാക്കൂര്‍ മുഖ്യമന്ത്രിയായി 1967 ല്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ജനസംഘം നേതാക്കളുമുണ്ട്. ദീനദയാല്‍ ഉപാദ്ധ്യായയായിരുന്നു ആ സഖ്യത്തിന്റെ ശില്‍പി. ആ സഖ്യവേളയില്‍ ദീനദയാല്‍ജിയുടെ തത്വസംഹിതകളെ മനസ്സിലാക്കിയ കര്‍പൂരി ഠാക്കൂറും ഡോ. രാംമനോഹര്‍ ലോഹ്യയും ഞങ്ങളുടേതിനേക്കള്‍ സോഷ്യലിസം അടങ്ങിയതാണ് ദീനദയാല്‍ജിയുടെ ചിന്തകള്‍ക്കുള്ളതെന്നാണ് അഭിപ്രായപ്പെട്ടത്. ഇന്ദിരാ ഗാന്ധിയുടെ ഭരണത്തിലെ അഴിമതിക്കെതിരെ പ്രക്ഷോഭം നടത്തിയത് ജനസംഘവും സോഷ്യലിസ്റ്റ് പാര്‍ട്ടിയും ചേര്‍ന്നാണ്. ജയപ്രകാശ് നാരായണന്‍ നെടുംതൂണായി നയിക്കാനുണ്ടായിരുന്നു. ജോര്‍ജ് ഫെര്‍ണാണ്ടസ് ബിജെപി സഖ്യത്തിലാണ് ഏറെ സന്തുഷ്ടനായിരുന്നത്.

നിതീഷ്‌കുമാര്‍ ഒരു ദശകത്തോളം ബിജെപി സഖ്യസര്‍ക്കാരിനെ നയിച്ചു. ആ കാലങ്ങളില്‍ അഴിമതി എന്നൊരു വാക്ക് ബിഹാറില്‍നിന്ന് കേട്ടിരുന്നില്ല. സത്യസന്ധതയുടെ ആനമുടി പോലെ ബീഹാര്‍ ഭരണം നിലനിന്നപ്പോള്‍ നീതിമാനായ നിതീഷ്‌കുമാറിന്റെ മനസ്സില്‍ വിദ്വേഷത്തിന്റെ തീ കോരിയിട്ടത് കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായിരുന്നു. അതിന്റെ ഫലമായിരുന്നു ബിജെപി ബന്ധം വിച്ഛേദിക്കേണ്ടിവന്നത്. അത് തെറ്റായി എന്ന് തിരിച്ചറിയാന്‍ രണ്ടുവര്‍ഷംപോലും വേണ്ടിവന്നില്ല. ഇതിനിടയില്‍ പെരുങ്കള്ളനായ ലാലുവും കുടുംബവും ബീഹാറിന്റെ ശുദ്ധവായുവിനെ മലിനമാക്കി.

വീര്‍പ്പുമുട്ടിയ നിതീഷ് വീണ്ടും ബിജെപിയോടൊപ്പം നില്‍ക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചത് ബിജെപിയെ അധിക്ഷേപിക്കാനവസരമാക്കി. കേന്ദ്രഭരണം ഉപയോഗിച്ച് നിതീഷിനെ വരുതിയിലാക്കിപോലും! പ്രലോഭനങ്ങള്‍ക്കും ഭീഷണിക്കും വഴങ്ങുന്ന ആളാണോ നിതീഷ്. ചതി എന്നാണ് എം.പി. വീരേന്ദ്രകുമാര്‍ വീരവാദം മുഴക്കുന്നത്. ചതിയെന്താണെന്ന് മറ്റാരേക്കാളും തിരിച്ചറിയേണ്ടത് വീരനാണ്. വീരന്റെ ശീലം ചതിയാണെന്ന് എത്രയോ തവണ പി.ആര്‍.കുറുപ്പ് പറയുന്നത് കേട്ടിട്ടുണ്ട്. മൂന്നരവര്‍ഷം മുന്‍പ് ഇടതുമുന്നണി വിടാന്‍ വീരന്‍ തീരുമാനിച്ചത് എന്തു ന്യായത്തിലാണ്. അതുകൊണ്ടാണല്ലോ കുറുപ്പിന്റെ പ്രിയപുത്രന്‍ കെ.പി.മോഹനന്‍ ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നത്. സത്യസന്ധതയും ആത്മാര്‍ത്ഥയും മുറുകെപിടിക്കുന്ന സോഷ്യലിസ്റ്റുകള്‍ക്കും സാമാന്യ ജനങ്ങള്‍ക്കും സഹകരിക്കാവുന്ന കക്ഷി ബിജെപിയാണ്. അതുകൊണ്ടാണല്ലോ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ജനതാദള്‍ (യു) എന്ന പാര്‍ട്ടിയെ എന്‍ഡിഎയിലേക്ക് ക്ഷണിച്ചത്.

അധികാരത്തിന്റെ ശീതളഛായയില്‍ പിറന്ന പാര്‍ട്ടിയല്ല ജനസംഘം. ബിജെപിയുടെ ഒഴുക്കിനെതിരെ നീന്തിയാണ് കേന്ദ്രത്തില്‍ ഭരണത്തിലെത്തിയത്. ബീഹാറില്‍ക്കൂടി ഭരണപങ്കാളിയായതോടെ 18 സംസ്ഥാനങ്ങളും ബിജെപിയുടെ ഭരണമായി. രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന്റെ ആവര്‍ത്തനമായി ഉപരാഷ്‌ട്രപതി സ്ഥാനത്തും വിജയം ബിജെപിക്കുറപ്പാണ്. ഒരു തെരെഞ്ഞെടുപ്പില്‍ മാത്രമല്ല, ചരിത്രം ഇനി ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. അതാണ് പറഞ്ഞത് അപവാദത്തിലൂടെ നാറ്റിക്കാമെന്ന് പ്രതിയോഗികള്‍ ആശിച്ചേക്കാം. പക്ഷേ ഇനി ഇക്കൂട്ടര്‍ക്ക് ബിജെപിയെയോ ആര്‍എസ്എസിനെയോ നശിപ്പിക്കാന്‍ കഴിയുകയില്ല.

ഇപ്പോള്‍ ബിജെപിക്കെതിരെ മൈക്ക് വയ്‌ക്കുന്നത് പാര്‍ട്ടിയേയും നേതാക്കളേയും നാറ്റിക്കാമോ എന്ന ലക്ഷ്യത്തോടെയാണ്. പണം തട്ടിച്ച കേസിലും പെണ്ണുകേസിലുമെല്ലാം പെട്ട് തലയില്‍ മുണ്ടിടാതെ പുറത്തിറങ്ങാന്‍ കഴിയാത്തവരാണ് കള്ളപ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. കേരളത്തിലെ ഒന്നാം മന്ത്രിസഭയുടെ കാലം മുതല്‍ അഴിമതിക്കേസുണ്ട്. എല്ലാ മന്ത്രിസഭയിലും കുംഭകോണം നടന്നിട്ടുണ്ട്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെപ്പോലും തോളത്തിരുത്തി അഴിമതിയുടെ പേരില്‍ തൊള്ളതുറക്കുന്നത് കാണുമ്പോള്‍ അത്ഭുതത്തോടെ മാത്രമേ കാണാന്‍ കഴിയൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

Kerala

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

Entertainment

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

Entertainment

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

India

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.