ന്യൂദല്‍ഹി: പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പത്തു വയസു മാത്രമുള്ള പെണ്‍കുട്ടിക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി നിഷേധിച്ചു. എട്ടുമാസമായ ഗര്‍ഭം അലസിപ്പിക്കുന്നത് പെണ്‍കുട്ടിയുടെ ജീവനു തന്നെ ഭീഷണിയാകുമെന്ന ഡോക്ടര്‍മാരുടെ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കണക്കിലെടുത്താണിത്.
എത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങളില്‍ സ്ഥിരം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചു. ചണ്ഡീഗഡ് ജില്ലാ കോടതിയാണ് ആദ്യം പെണ്‍കുട്ടിയുടെ ഹര്‍ജി തള്ളിയത്. തുര്‍ടന്ന് നല്‍കിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്.20 ആഴ്ച കഴിഞ്ഞ ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി സാധാരണ അനുമതി നല്‍കാറില്ല. അമ്മയുടെ ജീവന്‍ ആപത്തിലാണെന്നതു തന്നെ കാര്യം.
















