ആലപ്പുഴ: ജിഎസ്ടി നടപ്പാക്കിയ സാഹചര്യത്തില്‍ പതിനെട്ടു ശതമാനം നികുതി വിഹിതം പ്രത്യേകമായി ഉള്‍പ്പെടുത്താത്ത ടെന്‍ഡറുകള്‍ ബഹിഷ്‌ക്കരിക്കുമെന്ന് കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി അറിയിച്ചു.
നിലവില്‍ ഉണ്ടായിരുന്ന നാലു ശതമാനം നികുതിയാണ് പതിനെട്ടായി വര്‍ദ്ധിച്ചത്. പൊതുമരാമത്ത് പ്രവര്‍ത്തനങ്ങളില്‍ കിഫ്ബിയുടെ ഇടപെടല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ആയിരക്കണക്കിന് എന്‍ജിനീയര്‍മാരും, മറ്റു അടിസ്ഥാന സൗകര്യങ്ങളുമുള്ള നിര്‍മ്മാണ വകുപ്പുകളെ പാര്‍ശ്വവത്ക്കരിച്ച് ഇതൊന്നുമില്ലാത്ത കിഫ്ബി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അഭിലഷണീയമല്ല.
കിഫ്ബി നബാര്‍ഡ് മാതൃകയില്‍ ഫണ്ടിങ് ഏജന്‍സിയായി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന്റെ ജിഎസ്ടി ബോധവത്ക്കരണ വാഹനജാഥ അടുത്ത മാസം 14ന് തുടങ്ങും.
















