സ്മാരകം ഉദ്ഘാടനം ചെയ്തശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍രാഷ്‌ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ പ്രതിമക്കു സമീപം.
പേയ്‌ക്കരുമ്പ്: മണ്‍മറഞ്ഞ മുന്‍രാഷ്‌ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ പ്രയത്‌നിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യുവജനങ്ങളെ ആഹ്വാനം ചെയ്തു.
രാമേശ്വരത്തെ പേയ്‌ക്കരുമ്പില്‍ ഡോ. കലാം സ്മാരകം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമേശ്വരത്തിന്റെ ലാളിത്യവും ആഴവും ശാന്തതയും ആത്മീയതയും ഒത്തുചേര്‍ന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. മോദി പറഞ്ഞു. ജയലളിതയുടെ അസാന്നിധ്യം തനിക്ക് അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കലാം സന്ദേശ വാഹിനി ഫ്‌ളാഗ് ഓഫ് ചെയ്ത് മോദി രാമേശ്വരം അയോധ്യ ട്രെയിന്‍ സര്‍വ്വീസ് ഉദ്ഘാടനം ചെയ്തു. കലാം സ്മാരകം രാജ്യത്തിനു സമര്‍പ്പിച്ച അദ്ദേഹം അവിടുത്തെ പ്രദര്‍ശന ശാല സന്ദര്‍ശിച്ചു. കലാമിന്റെ പ്രതിമ അനാഛാദനം ചെയ്തു കലാം സ്ഥലില്‍ പുഷ്പാഞ്ജലിയര്‍പ്പിച്ചു.

രാമേശ്വരം പേയ്‌ക്കരുമ്പിലെ സ്മാരകം ഉദ്ഘാടനം ചെയ്തശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍ രാഷ്‌ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ ബന്ധുക്കള്‍ക്കൊപ്പം.
തുടര്‍ന്ന് ഡോ. കലാമിന്റെ ബന്ധുക്കള്‍ക്കൊപ്പം അല്പ്പ സമയം ചെലവഴിച്ചു. മുതിര്‍ന്ന ബിജെപി നേതാവും ഉപരാഷ്‌ട്രപതി സ്ഥാനാര്‍ഥിയുമായ വെങ്കയ്യ നായിഡു, ഗവര്‍ണ്ണര്‍ സി. വിദ്യാസാഗര്‍ റാവു, കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി തുടങ്ങിയവര്‍ പങ്കെടുത്തു.
















