Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജനപ്പെരുപ്പ ഭീകരതയും!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2017, 09:11 pm IST
in Vicharam

കേരളത്തില്‍ ജനിക്കുന്ന ഓരോ നൂറ് നവജാതശിശുക്കളിലെ 42 കുട്ടികള്‍ ഇസ്ലാംമതത്തില്‍പ്പെട്ടവരാണെന്ന സത്യം തുറന്നുപറഞ്ഞതിനാണ് ഇക്കഴിഞ്ഞ മാസം സര്‍വ്വീസില്‍നിന്ന് വിരമിച്ച മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാറിനെ സംസ്ഥാന സര്‍ക്കാരും ഇസ്ലാം മതമൗലികവാദികളും മതേതരത്വത്തിന്റെ അപ്പോസ്തലന്മാരും ചേര്‍ന്നു വേട്ടയാടുന്നത്.

മതസ്പര്‍ധ വര്‍ധിപ്പിക്കുന്ന പ്രസ്താവനയാണ് സെന്‍കുമാര്‍ നടത്തിയിരിക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. മുന്‍ പോലീസ് മേധാവിക്കെതിരെ ഇത്ര രോഷം തോന്നുവാനുള്ള കാരണം എന്താണ്? ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നതിനു മുന്‍പ് ജനസംഖ്യാശാസ്ത്രം (ഡെമോഗ്രഫി)  എന്തുകൊണ്ടാണ് ഇത്ര നിര്‍ണായക മേഖലയായതെന്ന് മനസ്സിലാക്കണം. അഗസ്റ്റസ് കോംറ്റേ എന്ന ഫ്രഞ്ച് തത്വചിന്തകന്‍ വിശേഷിപ്പിക്കുന്നതെന്തെന്നോ? ജനസംഖ്യാ ശാസ്ത്രമാണ് ഒരു രാഷ്‌ട്രത്തിന്റെ വിധി തീരുമാനിക്കുന്നതെന്നാണ്. ചെന്നൈ നഗരത്തില്‍ അന്താരാഷ്‌ട്ര പ്രശസ്തി നേടിയ ഒരു പഠന ഗവേഷണ കേന്ദ്രമുണ്ട്. സെന്റര്‍ ഫോര്‍ പോളിസി സ്റ്റഡീസ് (സിപിഎസ്) എന്ന ഈ സ്ഥാപനത്തെ നയിക്കുന്നത് ശാസ്ത്ര-സാങ്കേതിക-മാനവിക വിഷയങ്ങളിലെ ശാസ്ത്രജ്ഞരും വിദഗ്ധരുമാണ്. എല്ലാവര്‍ക്കും അന്താരാഷ്‌ട്ര തലത്തില്‍ അംഗീകാരവും ആദരവും ലഭിച്ചിട്ടുമുണ്ട്.

സെന്‍കുമാറിന്റെ നിരീക്ഷണത്തെ പൂര്‍ണ്ണമായും അംഗീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നു സിപിഎസ്സിലെ ഡോ. എ.പി. ജോഷി, പ്രൊഫ. എം.ഡി. ശ്രീനിവാസ്, പ്രൊഫ. ജെ.കെ. ബജാജ് എന്നിവര്‍. ഇവര്‍ മൂന്നുപേരും ചേര്‍ന്ന് രചിച്ച ‘റിലീജിയസ് ഡെമോഗ്രഫി ഒാഫ് ഇന്ത്യ’ എന്ന ഗവേഷണ ഗ്രന്ഥം, ഭാരതത്തിലെ മാനവിക പഠന ഗവേഷണങ്ങളുടെ പ്രധാന സ്രോതസ്സാണെന്ന് വിശേഷിപ്പിക്കപ്പെടുന്നു. ഡോ. ബജാജ്, സെന്‍കുമാറിന്റെ അഭിപ്രായത്തോട് നൂറുശതമാനവും യോജിക്കുന്നു. 1901 മുതലുള്ള കേരള ജനസംഖ്യാശാസ്ത്രം വിശകലനം നടത്തിയ സിപിഎസ്സ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വസ്തുതകളാണ്. 1901 ല്‍ കേരളത്തില്‍ 69 ശതമാനം ഹിന്ദുക്കള്‍ ഉണ്ടായിരുന്നു. പക്ഷേ, 2011 ലെ സെന്‍സസ്പ്രകാരം കേരളത്തിലെ ഹിന്ദുക്കള്‍ ജനസംഖ്യയുടെ 55 ശതമാനം മാത്രം. അതായത് 11 ദശാബ്ദങ്ങളില്‍ ഹിന്ദുക്കളുടെ ജനസംഖ്യയില്‍ 14 ശതമാനം ഇടിവ്! 2011 ലെ സെന്‍സസ് അനുസരിച്ച് സംസ്ഥാന ജനസംഖ്യയുടെ 26.6 ശതമാനം ഇസ്ലാംമതവിശ്വാസികളാണ്.

1901 ല്‍ കേരളത്തിലെ മുസ്ലിം ജനസംഖ്യ 17.28 ശതമാനമായിരുന്നു. ഈ വിഭാഗത്തിന്റെ വര്‍ധനവ് ആശങ്കാജനകമായ നിരക്കിലാണെന്നും, കേരളം അധികം താമസിയാതെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറുമെന്നും സിപിഎസ് പഠനങ്ങള്‍ തെളിയിക്കുന്നു.”ഓരോ തവണയും സെന്‍സസ് കണക്കുകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ലഭിക്കുന്ന സൂചന ഇതാണ്. കേരളത്തിലെ ഹിന്ദു ജനസംഖ്യ കുത്തനെ ഇടിയുകയും, മുസ്ലിം ജനസംഖ്യ കുത്തനെ കയറുകയും ചെയ്യുന്നു. 1901 മുതല്‍ 1951 വരെ മുസ്ലിം ജനസംഖ്യ സാധാരണ നിരക്കിലാണ് വര്‍ധിച്ചുവരുന്നത്.

1901 ല്‍ 17.28 ശതമാനമായിരുന്ന മുസ്ലിം ജനസംഖ്യ 1911 ല്‍ 17.68 ശതമാനമായി വര്‍ധിച്ചു. പക്ഷേ 1921 ല്‍ ഇത് 17.43 ശതമാനമായി കുറഞ്ഞു. 1931, 1941 വര്‍ഷങ്ങളില്‍ 17.08 ശതമാനമായിരുന്നു മുസ്ലിം ജനസംഖ്യ. പക്ഷേ, 1951 മുതല്‍ മുസ്ലിം ജനസംഖ്യയില്‍ വന്‍വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. 1951 ലെ സെന്‍സസ് പ്രകാരം മുസ്ലിം ജനസംഖ്യ 17.53 ശതമാനമായി വര്‍ധിച്ചു. ഇത് 1961 ല്‍ 17.91 ശതമാനവും, 1971 ല്‍ 19.5 ശതമാനവുമായി ഉയര്‍ന്നു. 1981 ല്‍ മുസ്ലിം ജനസംഖ്യ 21.25 ശതമാനവും 1991 ല്‍ 23.33 ശതമാനവുമായി മുസ്ലിം ജനസംഖ്യ വര്‍ധിച്ചു. 1951 നുശേഷം മുസ്ലിം ജനസംഖ്യയുടെ വര്‍ധനവ് 12 ശതമാനമാണ്. ഇത് അസാധാരണ വര്‍ധനവാണ്. ആശങ്കകള്‍ സൃഷ്ടിക്കുന്ന ഒരു പ്രതിഭാസമാണ്,” ഡോ. ബജാജ് വിവരിക്കുന്നു. 2001 മുതല്‍ 2011 വരെയുള്ള മുസ്ലിം ജനസംഖ്യാ വര്‍ധനവ് 12.84 ശതമാനമാണെന്ന് സിപിഎസ് പഠനം പറയുന്നു. ഇതേ കാലയളവില്‍ ഹിന്ദു ജനസംഖ്യ 2.23 ശതമാനവും ക്രൈസ്തവര്‍ 1.38 ശതമാനവും കണ്ട് വര്‍ധിച്ചു. കുറച്ചുകൂടി വ്യക്തമായി വിവരിച്ചാല്‍, ഹിന്ദു ജനസംഖ്യ വളര്‍ന്നതിന്റെ ആറിരട്ടിയാണ് മുസ്ലിം ജനസംഖ്യാ വളര്‍ച്ച.

1971 നുശേഷം ഹിന്ദു ജനസംഖ്യ യഥാര്‍ത്ഥത്തില്‍ ഇടിയുകയാണത്രേ. അതേസമയം, 1951 നുശേഷം മുസ്ലിം ജനസംഖ്യയില്‍ ഹിന്ദു- ക്രൈസ്തവ വിഭാഗത്തേക്കാള്‍ വന്‍വര്‍ധനവും. പ്രൊഫ. എം.ഡി. ശ്രീനിവാസ് മറ്റൊരു കാര്യം ചൂണ്ടിക്കാട്ടുന്നു. ”മുസ്ലിം സമുദായത്തിന്റെ ജനസംഖ്യയിലുള്ള വര്‍ധനവിനെ അസാധാരണം എന്നുതന്നെ വിശേഷിപ്പിക്കണം. മുസ്ലിം സമുദായവും മറ്റു സമുദായങ്ങളും തമ്മില്‍ ജനസംഖ്യയില്‍ കാണുന്ന വ്യത്യാസം ഒരു വന്‍വിടവുതന്നെയാണ്.” ആദ്യകാലങ്ങളിലെല്ലാം, മുസ്ലിം, ക്രൈസ്തവ സമുദായങ്ങളുടെ സാമ്പത്തിക-സാമൂഹിക-സാക്ഷരതാ പിന്നാക്കാവസ്ഥയെയാണ് ഈ ജനസംഖ്യാ പെരുപ്പത്തിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. ”ഇന്ന് ആ വാദഗതിക്ക് ഒരു പ്രസക്തിയുമില്ല. കേരള സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ സൂചിപ്പിക്കുന്നത്, സാക്ഷരത, സാമ്പത്തികവളര്‍ച്ച എന്നീ മേഖലകളില്‍ മുസ്ലിം സമുദായം ഹിന്ദുക്കളേക്കാള്‍ മുന്നേറിയിട്ടുണ്ട് എന്നുതന്നെയാണ്.

സാക്ഷരത വര്‍ധിക്കുമ്പോഴും, സാമ്പത്തിക വളര്‍ച്ച കൈവരിക്കുമ്പോഴും ജനസംഖ്യയില്‍ കുറവുവരും എന്ന സങ്കല്‍പ്പം കേരളത്തില്‍ തകര്‍ന്നിരിക്കുന്നു,” പ്രൊഫ. ബജാജ് പറയുന്നു.സാക്ഷരതാ നിരക്കില്‍, കേരളത്തിലെ 93.49 ശതമാനം ഹിന്ദുക്കളും 93.29 ശതമാനം മുസ്ലിങ്ങളും 96.49 ശതമാനം ക്രൈസ്തവരും മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഇനി, പുരുഷസാക്ഷരതയില്‍ ആണെങ്കിലോ? ഹിന്ദുക്കളില്‍ 95.85 ശതമാനവും, മുസ്ലിം സമുദായത്തിലെ 95.85 ശതമാനവും, ക്രൈസ്തവരിലെ 97.28 ശതമാനവും പുരുഷന്മാര്‍ സാക്ഷരരാണ്. ക്രൈസ്തവ വനിതകളില്‍ 95.75 ശതമാനവും മുസ്ലിം സമുദായത്തിലെ 91.08 ശതമാനവും സാക്ഷരര്‍! നവജാതശിശുക്കള്‍ (0 മുതല്‍ 6 വയസ്സുവരെ പ്രായമുള്ളവരിലെ) 14.38 ശതമാനം മുസ്ലിങ്ങള്‍, 8.93 ശതമാനം ഹിന്ദുക്കള്‍, 8.91 ശതമാനം ക്രൈസ്തവര്‍! ബ്രിട്ടീഷ് ഭരണകാലമായ 1901-1947 കാലഘട്ടത്തില്‍ ക്രൈസ്തവര്‍ നേടിയ ജനസംഖ്യാ വളര്‍ച്ചയേയും പതിന്മടങ്ങ് പിന്നിലാക്കിയിരിക്കുന്നു 1951 നുശേഷമുള്ള മുസ്ലിം ജനസംഖ്യാ വര്‍ധനവ്.

ഉത്തര കേരളത്തില്‍, 1901 ലെ സെന്‍സസ് പ്രകാരം 69.1 ശതമാനം ഹിന്ദുക്കളായിരുന്നു. 2011 ല്‍ മലബാറിലെ ഹിന്ദു ജനസംഖ്യ 50.7 ശതമാനം. ഉത്തരകേരളത്തിലും ദക്ഷിണ കേരളത്തിലും, മുസ്ലിം, ക്രൈസ്തവ ജനസംഖ്യ ക്രമാതീതമായി വര്‍ധിച്ചപ്പോള്‍, ഹൈന്ദവരുടെ എണ്ണം കുത്തനെ ഇടിഞ്ഞു.മുസ്ലിം ജനവിഭാഗത്തിന്റെ സംഖ്യാവര്‍ധനവ് ആ മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഘടകമാണ്. എന്നാണോ അവരുടെ ജനസംഖ്യ 40 ശതമാനമെന്ന മാന്ത്രികരേഖ കടക്കുന്നത്, അന്ന് തീരും ഹൈന്ദവതയും ഭാരതസംസ്‌കാരവും! തങ്ങളുടെ ജനസംഖ്യയില്‍ വന്നുകൊണ്ടിരിക്കുന്ന വര്‍ധനവിനെക്കുറിച്ച് ഹിന്ദുക്കളോ മറ്റുള്ളവരോ അറിയരുതെന്ന് മുസ്ലിം മതനേതാക്കള്‍ക്ക് നിര്‍ബന്ധമുണ്ട്.

ഒരു സൈനിക ഓപ്പറേഷന് തയ്യാറെടുക്കുന്ന കമാന്‍ഡര്‍മാരെയും ഭടന്മാരെയും അനുസ്മരിപ്പിക്കുന്നു അവരുടെ പ്രവര്‍ത്തനശൈലി. ജനസംഖ്യാ വര്‍ധനവ് അപകടകാരിയായ സ്‌ഫോടകവസ്തുവാണ് എന്ന സത്യവും ഓര്‍ക്കുക. കേരളസര്‍ക്കാരിന്റെ കീഴിലുള്ള ‘ഡിപ്പാര്‍ട്ടുമെന്റ് ഓഫ് എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്’ തയ്യാറാക്കിയ വിവരങ്ങളാണ് സിപിഎസിലെ മൂന്നു ശാസ്ത്രജ്ഞരുടെയും പഠനത്തിന് ആധാരം. 2008 മുതല്‍ 2015 വരെ പ്രസ്തുത വിഭാഗം നല്‍കിയ വിവരങ്ങളും, 1901 മുതല്‍ 2011 വരെയുള്ള സെന്‍സസ് വിവരങ്ങളുമാണ് പഠനത്തിന് വിഷയമാക്കിയത്. 26.56 ശതമാനം ആണ് കേരളത്തിലെ മുസ്ലിം ജനസംഖ്യ. ഈ ജനസംഖ്യക്ക് ആനുപാതികമായിട്ടുള്ള വര്‍ധനവിലും എത്രയോ മടങ്ങാണ് കേരളത്തിലെ മുസ്ലിങ്ങള്‍ നേടുന്നതെന്നാണ് പഠനം തെളിയിച്ചിരിക്കുന്നത്. 2001 ല്‍ കേരളത്തില്‍ ജനിച്ച കുട്ടികളില്‍ 31.08 ശതമാനവും മുസ്ലിം കുട്ടികളായിരുന്നു. 2011 ല്‍ ഇത് 36.74 ശതമാനമായി ഉയര്‍ന്നു.54.73 ശതമാനമുള്ള ഹിന്ദുക്കളുടെ ജനനനിരക്ക് 42.87 ശതമാനം. പക്ഷേ 26.56 ശതമാനമുള്ള മുസ്ലിം മതത്തിലെ ജനനനിരക്ക് 41.45 ശതമാനം.

ക്രൈസ്തവരുടേതാകട്ടെ, ജനനനിരക്ക് 15.42 ശതമാനം. ഈ വൈരുദ്ധ്യമാണ് സെന്‍കുമാര്‍ ചൂണ്ടിക്കാട്ടിയത്.ജനസംഖ്യാ ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് വരെ നേടിയ പത്മാവതി ശ്രീനിവാസന്‍ നടത്തിയ പഠനങ്ങളും തെളിയിക്കുന്നത് േകരളം മറ്റൊരു കശ്മീരായി മാറിക്കൊണ്ടിരിക്കുന്നു എന്നാണ്. ജനസംഖ്യാ വര്‍ധനവിനൊപ്പം, പത്മാവതി മറ്റു ചില ഭീകരസത്യങ്ങളും കണ്ടെത്തി. പ്രത്യുല്‍പ്പാദന നിരക്കില്‍ കേരളത്തിലെ മുസ്ലിം വനിതകള്‍ മറ്റു മതസ്ഥരെ കാതങ്ങള്‍ക്കു പിന്നിലാക്കിയിരിക്കുകയാണ്. ഓരോ മുസ്ലിം വനിതയും 3.3 കുട്ടികള്‍ക്ക് ജന്മം നല്‍കുമ്പോള്‍ ക്രൈസ്തവ വനിതകള്‍ 2.8 കുട്ടികള്‍ക്കും, ഹിന്ദുസ്ത്രീകള്‍ 2.5 കുട്ടികള്‍ക്കും ജന്മം നല്‍കുന്നു. കേരളത്തില്‍ രേഖപ്പെടുത്തിയ പ്രസവങ്ങളില്‍ മുസ്ലിം കുട്ടികള്‍ 41.5 ശതമാനമായിരുന്നു 2015 ല്‍. അതേസമയം ഹിന്ദു കുട്ടികളുടെ എണ്ണം 42.9 ശതമാനമായി കുറഞ്ഞു.

എല്ലാ ഘടകങ്ങളും സൂചിപ്പിക്കുന്നത് മുസ്ലിം ജനസംഖ്യ ഇനിയുള്ള വര്‍ഷങ്ങളില്‍ കുത്തനെ വര്‍ധിക്കുമെന്നും, ഹൈന്ദവര്‍ ന്യൂനപക്ഷമായി ചുരുങ്ങും എന്നുമാണ്. ഇതിനെതിരെ മതേതര വ്യാഘ്രങ്ങള്‍ ഒരിക്കലെങ്കിലും ശബ്ദിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പക്ഷേ, സാക്ഷി മഹാരാജ് എന്ന ലോക്‌സഭാംഗം ഈ ആനുപാതികമല്ലാത്ത ജനസംഖ്യാ വിടവ് ചൂണ്ടിക്കാട്ടിയപ്പോള്‍, അദ്ദേഹത്തെ മതഭ്രാന്തനായാണ് ചിത്രീകരിച്ചത്. സാക്ഷി മഹാരാജിനെ വിമര്‍ശിച്ച സോളി സൊറാബ്ജിയോട് മുസ്ലിം-ക്രൈസ്തവ സഭാ നേതാക്കളുടെ ആവശ്യത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം, ഈ ലേഖകനോട് പറഞ്ഞ മറുപടി ശ്രദ്ധേയമാണ്. ”ഓഹോ! അവര്‍ അങ്ങനെ പറഞ്ഞോ? എനിക്ക് ഇതിനെക്കുറിച്ച് അറിയില്ല കേട്ടോ.” കാന്തപുരം മുസലിയാരും നെയ്യാറ്റിന്‍കരക്കാരന്‍ ആര്‍ച്ച്ബിഷപ്പും നടത്തിയ പ്രസ്താവനകളുടെ പകര്‍പ്പ് അയച്ചുകൊടുത്തതിനുശേഷം സൊറാബ്ജി ഈ വിഷയത്തെക്കുറിച്ച് നിശ്ശബ്ദനാണ്.

വനിതകള്‍ പ്രസവിക്കാനുള്ള യന്ത്രമായി മാറരുത്. മതപരിവര്‍ത്തനം വാളിലൂടെയും ബോംബുകളിലൂെടയും ജിഹാദുകളിലൂടെയും ആകരുത്. ദുരുദ്ദേശ്യത്തോടെയുള്ളതാണ് ഈ ജനസംഖ്യാ പെരുപ്പം. ലോകചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാം, ഇതിന്റെ ഭവിഷ്യത്ത് എന്താണെന്ന്. വെറുതെയല്ല ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് തെറ്റിപ്പിരിഞ്ഞത്.1970-കളില്‍ എറണാകുളം ജില്ലാ കളക്ടറായിരുന്ന ശങ്കരപ്പിള്ള കൃഷ്ണകുമാര്‍ സംഘടിപ്പിച്ച വന്ധ്യംകരണ ക്യാമ്പുകളെക്കുറിച്ച് വായനക്കാര്‍ ഓര്‍മ്മിക്കുന്നുണ്ടോ? നാട്ടിലുള്ള ഹിന്ദുക്കളെ ഓടിച്ചിട്ടു പിടിച്ചു വന്ധീകരിക്കുകയായിരുന്നു അന്നൊക്കെ. നൂറു രൂപ, പ്ലാസ്റ്റിക് ബക്കറ്റ്, അഞ്ചുകിലോ റേഷനരി ഇവയെല്ലാമാണ് കുടുംബാസൂത്രണ ക്യാമ്പുകളിലെത്തുന്നവര്‍ക്കു സമ്മാനമായി നല്‍കിയത്. വന്ധീകരണത്തിന് എത്തിയവരില്‍, എത്രപേര്‍ ക്രിസ്തുമത വിശ്വാസികളായിരുന്നു, എത്രപേര്‍ ഇസ്ലാംമതവിശ്വാസികളായിരുന്നു എന്നൊന്നും ആരും അന്വേഷിച്ചിരുന്നില്ല. കളക്ടര്‍ നടത്തുന്ന ക്യാമ്പുകളില്‍ എത്രപേര്‍ വന്ധ്യംകരണത്തിന് വിധേയരായി എന്നു മാത്രമാണ് ശ്രദ്ധിക്കുക.

സംസ്ഥാനത്ത് ജില്ലാ, താലൂക്ക്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി അടിസ്ഥാനത്തില്‍ വിജയകരമായാണ് കുടുംബാസൂത്രണ ക്യാമ്പുകള്‍ നടത്തിയത്. അതിന്റെ പ്രതിഫലനമായിരുന്നു 1971, 1981, 1991 വര്‍ഷങ്ങളിലെ ഹിന്ദു ജനസംഖ്യാ കണക്കുകള്‍. 1971 ല്‍ 59.45 ശതമാനമായിരുന്നു കേരളത്തിലെ ഹിന്ദു ജനസംഖ്യ. 1981 ആയപ്പോഴേക്കും അത് 58.18 ശതമാനവും, 1991 ല്‍ 57.35 ശതമാനവുമായി കുറഞ്ഞു. 1971 ല്‍ 19.5 ശതമാനം മുസ്ലിങ്ങള്‍ ഉണ്ടായിരുന്ന കേരളത്തില്‍, 1981 ആയപ്പോഴേക്കും അവരുടെ ജനസംഖ്യ 21.25 ശതമാനവും, 1991 ല്‍ 23.38 ശതമാനവുമായി വര്‍ധിച്ചു. പിന്നീട് മുസ്ലിം ജനസംഖ്യ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് ലോകറെക്കോര്‍ഡാണ്.

മുസ്ലിം മതവിശ്വാസികള്‍ കുടുംബാസൂത്രണത്തിലൊന്നും വിശ്വസിക്കുന്നില്ല. അതിനുപുറമെയാണ് ലൗ ജിഹാദും, ഒരേസമയത്ത് നാലു ഭാര്യമാര്‍ വരെ ആകാമെന്ന് അവരുടെ ആത്മീയനേതാക്കള്‍ അനുശാസിക്കുന്നതും. ഇതൊന്നും തുറന്നുപറയുന്നത് കുറ്റമല്ല. ആര്‍ക്കൊക്കെയോ എന്തൊക്കെയോ ഭയമാണെന്ന് വ്യക്തം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

India

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

India

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

പുതിയ വാര്‍ത്തകള്‍

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.