ന്യൂദല്‍ഹി : ജെഎന്‍യു വിന്റെ ചരിത്രത്തിലാദ്യമായി കാര്‍ഗില്‍ വിജയ ദിവസം ഗംഭീരമായി ആഘോഷിച്ചു. മുന്‍ കരസേനാ മേധാവിയും വിദേശകാര്യ സഹമന്ത്രിയുമായ ജനറല്‍ വികെ സിംങ് , ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ,മേജര്‍ ജനറല്‍ ജിഡി ബക്ഷി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച 23 വീരജവാന്മാരുടെ കുടുംബാംഗങ്ങളും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ആഘോഷത്തില്‍ 600 മീറ്റര്‍ നീളമുള്ള ദേശീയ പതാക ജെഎന്‍യു ക്യാംപസില്‍ കൂടി പരിക്രമണം നടത്തി. പരിക്രമണത്തില്‍ ആര്‍മി വെറ്റന്‍സ്, ജെഎന്‍യു വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ത്യന്‍ സേന വളരെ അപകടകരമായ ഭൂപ്രകൃതിയേയും കാലാവസ്ഥയേയും അതിജീവിച്ചാണ് വിജയം നേടിയതെന്ന് ജനറല്‍ വികെ സിംഗ് കാര്‍ഗില്‍ യുദ്ധത്തിലെ വ്യക്തിഗത അനുഭവങ്ങള്‍ സ്മരിച്ചു കൊണ്ട്് വ്യക്തമാക്കി.
വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ കേന്ദ്രമന്ത്രിമാരോട് ജെഎന്‍യു ക്യാംപസില്‍ ഒരു ഡികമ്മീഷന്‍ഡ് ടാങ്ക് സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചു.
















