കണ്ണൂര്‍: വ്യക്തിനിഷ്ഠമായ ആരോപണത്തിന്റെ പേരില്‍ ചിലര്‍ ബിജെപിയെ ക്രൂശിക്കുകയാണെന്നും തെറ്റുകാരനാണെന്ന് കണ്ട പാര്‍ട്ടി അംഗത്തെ തൊട്ടടുത്ത നിമിഷത്തില്‍ത്തന്നെ പുറത്താക്കിയിട്ടുണ്ടെന്നും മറിച്ചുള്ള ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ള.
വഞ്ചന നടത്തിയതായി കണ്ടെത്തിയ ആളെ പാര്‍ട്ടി പുറത്താക്കിക്കഴിഞ്ഞു. ഇത്തരം കാര്യങ്ങളില്‍ ബന്ധമുള്ളവര്‍ എത്ര ഉന്നതനായാലുംപുറത്താക്കുമെന്നും കേരള പോലീ സിന്റെ അന്വേഷണത്തെ സ്വാഗതം ചെയ്യു ന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയെ കരിവാരിത്തേയ്‌ക്കാന്‍ കള്ളക്കഥകളുണ്ടാക്കിയാല്‍ നിയമപരമായും രാഷ്‌ട്രീയമായും നേരിടാന്‍ ബിജെപിക്ക് കരുത്തുണ്ടെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ആദ്യം സ്വന്തം പാര്‍ട്ടിയിലെ അഴിമതികള്‍ക്കെതിരെ അദ്ദേഹം നടപടിയെടുക്കട്ടെ. പാര്‍ട്ടി പ്രവര്‍ത്തകരായ സ്ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമമുണ്ടായതായ പരാതിയില്‍ പുറത്താക്കിയ നേതാക്കളെ തിരിച്ചെടുത്ത സിപിഎം കണ്ണൂരിലെയും എറണാകുളത്തെയും മുന്‍ ജില്ലാ സെക്രട്ടറിമാര്‍ക്കെതിരെ ഒരു ക്രിമിനല്‍ നടപടിയെങ്കിലും എടുക്കാന്‍ തയ്യാറായിട്ടുണ്ടോ.
സ്വമേധയാ കേസെടുക്കാന്‍ പറ്റാവുന്ന കുറ്റങ്ങളായിരുന്നിട്ടും ഒരു പെറ്റിക്കേസ് പോലും ഇവര്‍ക്കെതിരെ എടുക്കാന്‍ കേരളം മാറിമാറി ഭരിച്ച മുന്നണി ഭരണകൂടങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇങ്ങനെയുള്ളവരാണ് ഇപ്പോള്‍ ഇല്ലാത്ത ആരോപണത്തിന്റെ പേരില്‍ വിജിലന്‍സ് കേസ് കാട്ടി ഭയപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
















