അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രത്തിലെ ‘വൃന്ദാവനം’ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഗുരുപൂജ മഹോത്സവത്തില്‍ എം.എ. കൃഷ്ണന്‍ സംസാരിക്കുന്നു.
കൊടകര: അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രത്തിലെ ‘വൃന്ദാവനം’ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഗുരുപൂജ മഹോത്സവം ആഘോഷിച്ചു. കൊടകര തേശ്ശേരി സ്‌കൂളിലെ റിട്ട. പ്രധാന അദ്ധ്യാപിക ദേവയാനി വേലപ്പനെ ഗുരുവായി സ്വീകരിച്ചു ബാലഗോകുലം അംഗങ്ങള്‍ കാല്‍ക്കല്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു നമസ്‌കരിച്ചു.
ബാലഗോകുലം മാര്‍ഗദര്‍ശിയും ഐഎസ്‌കെ സ്ഥാപകനുമായ എം.എ. കൃഷ്ണനെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന്റെ പദ്ധതി പ്രദേശം സന്ദര്‍ശിക്കാനും പുരോഗതി വിലയിരുത്താനും എത്തിയതായിരുന്നു എം.എ. കൃഷ്ണന്‍. ഗുരുപൂജ ചടങ്ങില്‍ ബാലഗോകുലം മേഖലാ അധ്യക്ഷന്‍ ജി. സതീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.പി. ശിവന്‍, എം.സി. കുമാരന്‍, കെ രാജേന്ദ്രന്‍, ജീവന്‍ലാല്‍ രവി തുടങ്ങിയവര്‍ പങ്കെടുത്തു.
















