Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മലമ്പനിയും തിരിച്ചുവരവില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2017, 08:49 pm IST
inVicharam

കേരളം പകര്‍ച്ചവ്യാധികളുടെ പിടിയിലകപ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. പകര്‍ച്ചപ്പനികള്‍ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായില്ലെന്ന് മാത്രമല്ല, മലമ്പനികൂടി പടര്‍ന്നുപിടിക്കുകയാണ്. നിര്‍മ്മാര്‍ജ്ജനം ചെയ്തുവെന്ന് കേരളം അഭിമാനിച്ചിരുന്ന മാരക രോഗങ്ങളാണ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നത്.

ഇതര സംസ്ഥാന തൊഴിലാളികളാണ് മലമ്പനി പടര്‍ത്തുന്നത് എന്നായിരുന്നു കേരളത്തിന്റെ വിശദീകരണം. എന്നാല്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ സാന്നിദ്ധ്യംപോലുമില്ലാത്ത പ്രദേശങ്ങളില്‍ തദ്ദേശീയരില്‍ മലമ്പനി പടരുകയാണ്. ഇതാണ് കേരളത്തിന്റെ ആരോഗ്യരംഗത്തെ ഞെട്ടിക്കുന്നത്. മലമ്പനി പടര്‍ത്തുന്ന കൊതുകുകളെ നിര്‍മ്മാര്‍ജനം ചെയ്യാന്‍ പ്രായോഗികമായ പദ്ധതികള്‍ പലതും നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലവത്തായിട്ടില്ല. മാലിന്യമുക്ത കേരളം എന്നത് സ്വപ്‌നമായി അവശേഷിക്കുന്നിടത്താണ് കൊതുകുകള്‍ പെറ്റ് പെരുകുന്നത്.

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടി 2016-2017 വര്‍ഷത്തെ പ്ലാന്‍ഫണ്ടില്‍ നിന്നും 302.9 ലക്ഷം രൂപയാണ് സംസ്ഥാനത്തെ ജില്ലകള്‍ക്കായി വീതിച്ചു നല്‍കിയത്. കൂടാതെ മരുന്നുകള്‍ ലഭ്യമാക്കുന്നതിനായി 62 ലക്ഷം രൂപ കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന് നല്‍കി. 2017-18 വര്‍ഷത്തില്‍ ഏപ്രില്‍-മെയ് മാസങ്ങളിലേക്ക് മാത്രം പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന് 74 ലക്ഷം രൂപയാണ് ചെലവഴിച്ചത്. കീടനാശിനികള്‍ ഉപയോഗിക്കാന്‍ മാത്രം 13.9 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. എന്നാല്‍ തുക ചെലവഴിച്ചതല്ലാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എവിടെയും എത്തിയില്ലെന്നതിന്റെ നേര്‍സാക്ഷ്യമാണ് പനിപിടിച്ച കേരളം നല്‍കുന്നത്.

കേരളത്തിലെ ഏറ്റവും പരാജയപ്പെട്ട ആരോഗ്യമന്ത്രിയായി കെ.കെ. ശൈലജ ടീച്ചര്‍ മാറുകയാണ്. ഫലപ്രദമായ നടപടികള്‍ ആവിഷ്‌കരിക്കാനോ വകുപ്പു പ്രവര്‍ത്തനം ഏകോപിപ്പിക്കാനോ അടിയന്തര സാഹചര്യങ്ങളെ അതിജീവിക്കാനോ കഴിയാത്ത തരത്തില്‍ ആരോഗ്യവകുപ്പ് നിശ്ചലമാണ്. ആരോഗ്യപരിപാലനത്തില്‍ വികസിത രാജ്യങ്ങളുടെ നിലവാരത്തെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നുവെന്ന് അവകാശപ്പെട്ട കേരള മാതൃകയാണ് തകര്‍ന്ന് നിലംപൊത്തിയിരിക്കുന്നത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിവരെയുള്ള ത്രിതല സംവിധാനം ഉണ്ടായിട്ടും ഒരു പനി വന്നാല്‍ വിറയ്‌ക്കുന്ന നാടായി കേരളം മാറിയിരിക്കുന്നു. ഈ തകര്‍ച്ചയുടെ ഉത്തരവാദിത്വം ആരോഗ്യവകുപ്പ് ഏറ്റെടുക്കണം. പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ കഴിയാതെ ആശുപത്രി സംവിധാനങ്ങള്‍ സ്തംഭിച്ചുനില്‍ക്കുമ്പോഴും കേരളത്തിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിക്കാന്‍ ആരോഗ്യവകുപ്പിന് യഥാസമയം കഴിഞ്ഞില്ല.

കേരളത്തിലെ സമഗ്രമായ ആരോഗ്യനയം രൂപീകരിക്കാനും സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. കേന്ദ്രതലത്തില്‍ ആരോഗ്യനയം രൂപീകരിച്ചതിന് ശേഷവും സംസ്ഥാന സര്‍ക്കാറിന്റെ നടപടികള്‍ക്ക് പൂര്‍ണത കൈവന്നിട്ടില്ല. രോഗികളും ചികിത്സാസംവിധാനങ്ങളും കേരളത്തിന്റെ സാമൂഹ്യസാഹചര്യങ്ങളും കണക്കിലെടുത്ത് ഫലപ്രദമായ ആരോഗ്യനയം രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അക്കാര്യത്തില്‍ ഫലപ്രദമായി വിജയിച്ചിട്ടില്ല. കേരളത്തിലെ സ്വകാര്യ ആശുപത്രികളെ കണക്കിലെടുക്കാതെ ആരോഗ്യരംഗത്തെ നടപടികള്‍ പൂര്‍ണമാവില്ല. സ്വകാര്യ വന്‍കിട ആശുപത്രികള്‍ കഴുത്തറുപ്പന്‍ കച്ചവടത്തിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന ആരോപണം വസ്തുനിഷ്ഠമാണ്. ഇത്തരം സ്ഥാപനങ്ങളെ സാമൂഹിക നിയന്ത്രണങ്ങള്‍ വിധേയമാക്കേണ്ടതുണ്ട്.

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സംസ്ഥാനത്തിന് കഴിയുന്നില്ല. ദേശീയ ആരോഗ്യദൗത്യം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷമായി കിട്ടിയ തുക 1142.97 കോടി രൂപയാണ്. 2016-2017 സാമ്പത്തിക വര്‍ഷത്തെ കേന്ദ്രവിഹിതം മാത്രം 303.3 കോടി രൂപയാണ്. സംസ്ഥാനവിഹിതം 202.2 കോടി രൂപയാണ്. എന്നാല്‍ ഇതില്‍ ആകെ 368.24 കോടി രൂപ മാത്രമാണ് വിനിയോഗിച്ചത്. പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പ് കണക്കിലെടുത്താന്‍ സ്ഥിതി ദയനീയമായിരിക്കും.

ഉയര്‍ന്ന സാക്ഷരത, ജീവിത നിലവാരം എന്നിവയില്‍ മുന്നില്‍ നില്‍ക്കുന്നുവെന്നവകാശപ്പെടുന്ന കേരളത്തില്‍ ആരോഗ്യമേഖലയുടെ തകര്‍ച്ച കണ്ണു തുറപ്പിക്കേണ്ടതാണ്. ആരോഗ്യമേഖലയുടെയും സാമൂഹ്യസംഘടനകളുടെയും റെസിഡന്‍സ് അസോസിയേഷനുകളുടെയും തുടങ്ങി കേരളത്തില്‍ വ്യാപിച്ചുകിടക്കുന്ന സന്നദ്ധസംഘടനകളുടെ സഹായത്തോടെ ആരോഗ്യപ്രവര്‍ത്തനം യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയണം. കരുത്തുറ്റ ജനകീയാരോഗ്യ പ്രസ്ഥാനത്തിലൂടെ മാത്രമേ ആരോഗ്യകേരളത്തെ യാഥാര്‍ത്ഥ്യമാക്കാനാവൂ. മലമ്പനിയില്‍ നിന്നും പകര്‍ച്ചപ്പനികളില്‍ നിന്നും മുക്തമാകുന്ന ഒരു കേരളത്തെ സാധ്യമാക്കാന്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള പദ്ധതികളാണ് ആവശ്യമായിട്ടുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

India

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

Entertainment

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

Kerala

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

പുതിയ വാര്‍ത്തകള്‍

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.