മുക്കം: സ്റ്റേഷനില്‍ കയറി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും പൊലീസുകാരനെ മര്‍ദ്ദിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് എസ്എഫ്‌ഐ നേതാക്കളെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍ ഒഴലോട്ട് , ഏരിയ സെക്രട്ടറി റഫീഖ് ചോണാട് , അഭിജിത്ത് എന്നിവരാണ് പൊലീസ് സ്റ്റേഷന്‍ അക്രമത്തില്‍ വകുപ്പ് 353 ചുമത്തപ്പെട്ട് അറസ്റ്റിലായത്. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. നഗരസഭയിലെ ഒരു സ്‌കൂളില്‍ നടന്ന റാഗിംഗുമായി ബന്ധപ്പെട്ട പരാതിയില്‍ മധ്യസ്ഥ ശ്രമത്തിനായി രക്ഷിതാക്കളോടൊപ്പം സ്റ്റേഷനിലെത്തിയതായിരുന്നു ഇവര്‍.
രക്ഷിതാക്കള്‍ സ്റ്റേഷനകത്തേക്ക് കയറിയതോടൊപ്പം കൂട്ടമായെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരും സ്റ്റേഷനുള്ളിലേക്ക് തള്ളിക്കയറി ഇവരെ തടഞ്ഞ സിവില്‍ പോലീസ് ഓഫീസര്‍ സമീറിനെ എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചു. അക്രമത്തിനിടെ സമീറിന്റെ വിസില്‍ കോഡ് വലിച്ചു പൊട്ടിച്ചു.
















