കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ രാമായണ മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രോപദേശക സമിതിയുടെ ആഭിമുഖ്യത്തില്‍ കൗസല്യവന്ദനം നടക്കും. ശ്രീരാമന്റെ മാതാവായ കൗസല്യയുടെ പ്രതീകാത്മക സങ്കല്‍പ്പത്തില്‍ 108 അമ്മമാരെ ആദരിക്കുന്ന ചടങ്ങാണ് കൗസല്യവന്ദനം. ആഗസ്റ്റ് 6ന് രാവിലെ 9ന് ക്ഷേത്രശിവശക്തി ഓഡിറ്റോറിയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. തന്ത്രി താഴ്മണ്‍മഠം കണ്ഠരര് മോഹനരരുടെ കാര്‍മ്മികത്വത്തില്‍ മഹാഗണപതിഹോമം, മഹാമൃത്യുജ്ഞയ ഹോമം, ഔഷധസേവ എന്നിവ നടക്കും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.സി.രാമാനുജത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ആലോചനായോഗത്തില്‍ ജനറല്‍ സെക്രട്ടറി ജയകുമാര്‍ തിരുനക്കര, വൈസ് പ്രസിഡന്റ് സി.ആര്.രാജന് ബാബു, കണ്‍വീനര്‍ ബാലാജി ഷിന്‍ഡെ, കെ.ജി.ഉദയശങ്കര്‍ എന്നിവര്‍ സംസാരിച്ചു. സ്ഥലംമാറി പോകുന്ന തിരുനക്കര അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.എസ്.ശ്യാമളയ്ക്ക് യാത്രയയപ്പും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: