Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വാക്കംകുളം നവീകരണം അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2017, 04:33 pm IST
inThiruvananthapuram

ചിറയിന്‍കീഴ് : കുടിവെള്ള പ്രശ്‌നത്തില്‍ അഞ്ചുതെങ്ങിന്റെ സ്വപ്‌ന പദ്ധതിയായ വാക്കംകുളം നവീകരണവും ശുദ്ധജല പദ്ധതിയും അനിശ്ചിതത്വത്തിലേക്ക്. കരാറുകാരന്‍ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ടാങ്ക് നിര്‍മ്മാണവും പമ്പ്ഹൗസ് നിര്‍മ്മാണവും പ്രായോഗികമല്ലെന്നാണ് മണ്ണ് പരിശോധനാ ഫലം. അഞ്ചുതെങ്ങ് ആറാം വാര്‍ഡായ പുത്തന്‍നടയിലെ പുരാതനമായ ഈ ശുദ്ധജല സംഭരണി അര നൂറ്റാണ്ടോളം അഞ്ചുതെങ്ങ് പ്രദേശക്കാരുടെ കുടിനീരുറവയായിരുന്നു. ആറ്റിങ്ങല്‍ കുടിവെളള പദ്ധതിയാണ് അഞ്ചുതെങ്ങിലും വിതരണം ചെയ്യുന്നത്. പൈപ്പുവെളള വരുന്നതിനുമുമ്പ് പ്രദേശവാസികള്‍ കുടിക്കാനും മറ്റെല്ലാ ആവശ്യങ്ങള്‍ക്കും വാക്കംകുളത്തിലെ ജലമാണ് ഉപയോഗിച്ചു വന്നിരുന്നത്. പിന്നീട് കുളത്തിലെ ജലം ഉപയോഗിക്കാതായതോടെ ചുറ്റുമുള്ള പ്രദേശങ്ങള്‍ കാടുകയറാന്‍ തുടങ്ങി. ജലത്തിന് ചലനമില്ലാതെ കൊതുകും കൂത്താടിയുടേയും പ്രജനനകേന്ദ്രം മാത്രമായി. 2005 ല്‍ നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് കുളത്തിനു ചുറ്റും കരിങ്കല്‍കെട്ടി സംരക്ഷണം തീര്‍ത്തു. വര്‍ഷങ്ങള്‍ക്കുള്ളില്‍ കരിങ്കല്‍കെട്ട് പലയിടത്തും പൊളിഞ്ഞു.മലിനജലം കുളത്തിലേയ്‌ക്ക് ഊര്‍ന്നിറങ്ങാന്‍ തുടങ്ങി. വര്‍ക്കലയില്‍ നിന്നും കടയ്‌ക്കാവൂരില്‍ നിന്നും പണം കൊടുത്താണ് അഞ്ചുതെങ്ങുകാര്‍ കുടിവെളളം വാങ്ങിയിരുന്നത്.

ലോകബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് വാക്കംകുളംനവീകരണത്തിനും ശുദ്ധജലവിതരണ പദ്ധതിക്കും രൂപരേഖയുണ്ടാക്കി. ഇതനുസരിച്ച് 1.25 കോടി രൂപക്ക് നിര്‍മ്മാണ പ്രവര്‍ത്തനം കരാര്‍ നല്‍കി. കുളം നവീകരിച്ച് കുളത്തിനുള്ളില്‍ തന്നെ പില്ലര്‍ വാര്‍ത്ത് അതിന് മുകളില്‍ ടാങ്കും പമ്പും ഹൗസും വരുന്ന രീതിയിലാണ് പദ്ധതി. ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൈപ്പ് ലൈനിംഗും ഉള്‍പ്പെടെയുള്ള ജോലികള്‍ക്കാണ് 1.25 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. എന്നാല്‍ കുളത്തിലെ ചെളി നീക്കം ചെയ്ത് തുടങ്ങിയതോടെ നാലുചുറ്റുമുള്ള കരിങ്കല്‍ കെട്ടുകള്‍ കുളത്തിലേക്ക് തകര്‍ന്ന് വീണു. അടുത്തുള്ള വീടുകളുടെ നിലനില്‍പ്പും ഭീഷണിയിലായി. ഇതോടെ കുളത്തിന് ചുറ്റുവട്ടം പാറയടുക്കി ബലപ്പെടുത്തുവാനും അതിന് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്യുവാനും തീരുമാനിച്ചു. ഇതനുസരിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും മൂന്ന് വശം കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്തു. പഞ്ചായത്ത് ബില്ലുകള്‍ മാറി നല്‍കാതാത്തതിനാല്‍ കരാറുകാരന്‍ പണി നിര്‍ത്തിവെച്ചു. നിലവില്‍ നിര്‍മ്മാണകരാര്‍ ഉപേക്ഷിച്ച അവസ്ഥയിലാണ്. ശുദ്ധജല പദ്ധതിക്കായുള്ള പമ്പ് ഹൗസ് സംഭരണി എന്നിവക്ക് ഭൂമി കണ്ടെത്തുകയും നിര്‍മ്മാണത്തിന് പുതുതായി തുക ലഭ്യമാക്കുകയും ചെയ്താല്‍ മാത്രമേ ശുദ്ധജല പദ്ധതി യാഥാര്‍ത്ഥ്യമാകൂ. ഇതോടെ അഞ്ചുതെങ്ങിന്റെ സ്വപ്‌ന പദ്ധതിയാണ് അനിശ്ചിതത്വത്തിലാകുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

Kerala

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

India

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

India

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

പുതിയ വാര്‍ത്തകള്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.