തിരുവനന്തപുരം: കേരള ജനതയുടെ ആരോഗ്യം സംരക്ഷിക്കുന്ന നഴ്സുമാരെ രണ്ടാംനിര പൗരന്മാരായ കാണുന്ന സര്‍ക്കാര്‍ – മാനേജ്മെന്റ് സമീപനം മാറ്റുക, കേന്ദ്രസര്‍ക്കാര്‍ നഴ്സിംഗ് മേഖലയില്‍ നടപ്പിലാക്കിയ അടിസ്ഥാന ശമ്പളം ഉടന്‍ കേരളത്തില്‍ പ്രാബല്യത്തില്‍ വരുത്തുക, നഴ്സ്മാരെക്കൊണ്ടും നഴ്സിംഗ് വിദ്യാര്‍ത്ഥികളെക്കൊണ്ടും അടിമപ്പണി എടുപ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എബിവിപി ഇന്ന് കേരളത്തിലെ നഴ്സിംഗ് കോളേജുകളില്‍ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് അറിയിച്ചു. വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ – മാനേജ്മെന്റ് രഹസ്യധാരണ തുറന്നുകാട്ടാന്‍ സമര പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: