തിരുവനന്തപുരം: ജയില്‍ പരിഷ്‌കരണത്തിനായി രൂപീകരിച്ച ഡോ. അലക്‌സാണ്ടര്‍ ജേക്കബ് കമ്മീഷന്‍ മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ജയിലുകളിലെ സുരക്ഷയും വരുമാനവും വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചതെന്ന് അലക്‌സാണ്ടര്‍ ജേക്കബ് അറിയിച്ചു.
റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചയുടന്‍ തീരുമാനമെടുക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചതായി ജയില്‍ എഡിജിപി ശ്രീലേഖ വ്യക്തമാക്കി.
















