വെറുപ്പിന്റെ ഇതിഹാസമെന്നു കുപ്രസിദ്ധിയുള്ള അഡോള്‍ഫ് ഹിറ്റ്ലറുടെ ആത്മകഥ ‘മെയ്ന്‍ കാംഫ്’ പ്രസിദ്ധീകരിച്ചത് ഇന്നേ ദിവസമായിരുന്നു,1925 ജൂലൈ 18.’എന്റെ സമരം’ എന്നുപേരിട്ട് വലിയ അതിജീവനത്തിന്റെ കഥയാണെന്നതരത്തില് ഹിറ്റ്ലര്‍ ഇറക്കിയ സ്വന്തം കഥ, അയാള്‍ എത്തരം നരാധമനാണെന്നുകൂടി വ്യക്തമാക്കുന്നു.
ചരിത്രത്തില്‍ ഒരുപക്ഷേ ഒത്തിരി നല്ല കാര്യങ്ങള്‍ നടന്ന ദിവസമായിരിക്കാം ഇന്നെങ്കിലും ഈ പീഡന പര്‍വത്തിന്റെ പ്രകാശന നാള് എന്നനിലയില്‍ ഈ ദിനത്തിനുമേല്‍ പതിഞ്ഞ കറുത്തപാട് ചെറുതല്ല.
ജയിലില്‍വെച്ചാണ് പല മഹാന്മാരും തങ്ങളുടെ ആത്മകഥ എഴുതിയതെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യശത്രു എന്നുപേരെടുത്ത ഹിറ്റ്ലര്‍ ആത്മകഥ എഴുതിയതും ജയിലില്‍ കിടന്നാണ്.രാഷ്ട്രീട തടവുകാരനായി ജയിലിലായിരുന്നപ്പോള്‍ തന്റെ തത്വശാസ്ത്രവും അതുവഴി ജര്‍മനിയുടെ തത്വശാസ്ത്രവും എന്താണെന്നു വ്യക്തമാക്കാന്‍ കൂടിയാണ് മെയിന്‍ കാംഫ് എഴുതിയത്.
പൂര്‍ത്തിയാക്കാന്‍ രണ്ടുവര്‍ഷമേ എടുത്തുള്ളൂ.ഭാഷയും ശൈലിയുമൊക്കെ അറുബോറായിരുന്ന കൃതി കാവ്യഭാഷ തുളുമ്പുംവിധം മാറ്റി എഴുതിയതും എഡിറ്റു ചെയ്തതും മറ്റുള്ളവരാണ്.ഹിറ്റ്ലറുടെ ഡെപ്യൂട്ടി ആയിരുന്ന റുഡോള്‍ഫ് ഹെസ്്് ആണ് അതിന്റെ യഥാര്‍ഥ എഡിറ്റര്‍.
ഹിറ്റ്ലര്‍ തന്റെ ആത്മകഥാരചനയില്‍ വലിയ സമര്‍പ്പണമാണ് നടത്തിയത്.അനവധി പതിപ്പുകള്‍ തന്റെ പുസ്തകത്തിനുണ്ടാകുമെന്നും അതുവഴി വലിയ സമ്പത്തുലഭിക്കുമെന്നും തന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാമെന്നും ഹിറ്റ്ലര്‍ കണക്കുകൂട്ടിയിരുന്നു.ലോകത്തെ തന്നെ അതിശയിപ്പിച്ചാണ് ആ പുസ്തകത്തിന്റെ പതിപ്പുകള്‍ ഇറങ്ങിയത്.
വലിയ സമ്പത്തും അതില്‍നിന്നും ലഭിച്ചു.രണ്ടും ഹിറ്റ്ലറെ തന്നെ അന്ധാളിപ്പിച്ചു.ബൈബിള്‍ കഴിഞ്ഞാല്‍ അക്കാലത്ത് കൂടുതല്‍ വിറ്റത് തന്റെ ആത്മകഥയാണെന്ന് അയാള്‍ പറയുമായിരുന്നു.ഒരുപക്ഷേ അത് ശരിയുമായിരുന്നിരിക്കണം. ഹിറ്റ്ലറെ പോലൊരു ഏകാധിപതിക്ക് അങ്ങനെ എന്തും സാധ്യമായിരുന്നല്ലോ.
ഹിറ്റ്ലറുടെ മരണശേഷം ബെവേറിയന്‍ സര്‍ക്കാരാണ് പുസ്തകം പ്രസിദ്ധീകരിച്ചിരുന്നത്.പുസ്തകം കോപ്പിയെടുക്കുന്നതിനോ പ്രസിദ്ധീകരിക്കുന്നതിനോ ജര്‍മനിയെ ബെവേറിയ ആദ്യം അനുവദിച്ചിരുന്നില്ല.പിന്നീട് 1945ല്‍ ജര്‍മനിയില്‍ ആദ്യമായി പുസ്തകം പ്രസിദ്ധീകരിച്ചു.എന്നാല്‍ കഴിഞ്ഞവര്‍ഷം ബെവേറിയയുടെ പ്രസിദ്ധീകരണാവകാശം അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: