ജൂലൈ 9 ലെ ജന്മഭൂമിയില് ‘ശാസ്ത്രവിചാരം’ പംക്തിയില്‍ വാക്സിനേഷന് പ്രയോഗം ആദ്യമായി നടത്തിയത് എഡ്വേര്‍ഡ് ജിന്നര്‍ എന്ന ബ്രിട്ടീഷ് ഡോക്ടര്‍ ആയിരുന്നു എന്ന് വായിച്ചു. എന്നാല്‍ അതിപുരാതനകാലം മുതല്‍ ഭാരതീയര്‍ക്ക് വാക്സിനേഷനെപ്പറ്റിയുള്ള അറിവ് ഉണ്ടായിരുന്നതായി തെളിയിച്ച് കഴിഞ്ഞിരിക്കുന്നു.
ഗോവസൂരി രോഗം വന്ന പശുക്കളുടെ വ്രണങ്ങളില്‍നിന്ന് ശേഖരിച്ച ദ്രാവകം മറ്റ് പശുക്കളുടെ ഉദരത്തിലും കൈകാലുകളിലെ ചില പ്രത്യേക ഭാഗങ്ങളിലും കുത്തിവച്ചാല്‍ പ്രസ്തുത പശുക്കളിലും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമെന്ന് അവര്‍ കണ്ടുപിടിച്ചിരുന്നു. ധന്വന്തരിയുടെ ചികിത്സാഗ്രന്ഥങ്ങളിലും ഇതിന്റെ പരാമര്‍ശങ്ങളുണ്ട്.
1905 ല്‍ മദ്രാസ് ഗവര്‍ണര്‍ ആയിരുന്ന അസ്തില്‍ പ്രഭു കിംഗ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് മെഡിസിന് മദ്രാസ് എന്ന സ്ഥാപനത്തില്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്……….. ”Hindus used inoculation by small-pox virus as a protections against small-pox and certain it is that long before Jenner’s great discovery, or to be the more correct re-discovery of vaccination…….” കടപ്പാട് ‘ഭാരതം വേദകാലങ്ങളില്‍’ ഡോ. സുധാംശു ചാറ്റര്‍ജി
ഡോ.വി.പി. ഷേണായി,
കായംകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: