തൃശൂര്‍: നഴ്സുമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സമരപ്പന്തലിലെത്തി. തുടര്‍ന്ന് നടന്ന യോഗം സംസ്ഥാന പ്രസിഡന്റ്അഡ്വ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി.ഗോപിനാഥ്, സംസ്ഥാന സെക്രട്ടറി ബാസിത്ത്, ജില്ലാ സെക്രട്ടറി കെ.പി.വിഷ്ണു എന്നിവര്‍ പങ്കെടുത്തു.
നാട്ടിക: നാട്ടിക മണ്ഡലം കമ്മറ്റി പഴുവില്‍ സെന്റ് ആന്റണീസ് ഹോസ്പിറ്റലിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ജില്ലാ സെക്രട്ടറി കെ.എസ് സുബിന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിജിത്ത് പാറളം അദ്ധ്യക്ഷനായി.
കൊടുങ്ങല്ലൂര്‍: കൈപമംഗലം ഗാര്ഡിയന് ആശുപത്രി മാര്‍ച്ച് കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.ആര്.അജിഘോഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സെല്വന് മണക്കാട്ടുപടി അദ്ധ്യക്ഷത വഹിച്ചു.
ചാലക്കുടി: സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും ജില്ലാ വൈസ് പ്രസിഡന്റ് ടി.വി.പ്രജിത് സമരം ഉദ്ഘാടനം ചെയ്തു. എം.എസ്.രജ്ജിത് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: