തിരുവില്വാമല: പാമ്പാടി – ലക്കിടി ഭാരതപ്പുഴക്ക് കുറുകെയുള്ള പാലം അപകടാവസ്ഥയില്‍.
1975 ലാണ് ഈ പാലം പണി കഴിപ്പിച്ചത്. 20 ടണ്‍ മുതല്‍ 30 ടണ്‍ വരെയാണ് അന്നത്തെ കണക്കുപ്രകാരം വാഹനങ്ങളുടെ ഘന ഭാരം. 25 വര്‍ഷമാണ് പാലത്തിനു കാലപരിധി നിശ്ചയിച്ചിട്ടുള്ളത്.
എന്നാല്‍ 40 വര്‍ഷം പിന്നിടുമ്പോള്‍ 10 ടണ്ണിന് മേലെ ഭാരക്കൂടുതലുള്ള 100 ഓളം വാഹനങ്ങളാണ് നിത്യേന കടന്നുപോകുന്നത്.
പാലത്തിന്െ അടിഭാഗത്തും നടുവിലുമായി പല പാളികള്‍ അടര്‍ന്നു പോകാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇതുകൂടാതെ പാലത്തിന്റെ തുടക്കത്തില്‍ കൈവരികള്‍ ഇല്ലാത്തതും അപകടങ്ങള്‍ക്ക് പ്രധാന കാരണം. പിഡബ്ളിയുഡിയോ ബന്ധപ്പെട്ട അധികാരികളോ റോഡില്‍ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല. ബിജെപി തിരുവില്വാമല പഞ്ചായത്ത് കമ്മിറ്റി ആവശ്യപെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: