തലശേരി: ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി സമരം നടത്തിവരുന്ന നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപതാ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ആശുപത്രി മാനേജുമെന്റുമായി ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കണം. ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി സമരം നടത്തുന്ന നേഴ്‌സുമാരുടെ സമരത്തിന് കത്തോലിക്കാ കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. പണിമുടക്കി സമരം നടത്തുന്ന നേഴ്‌സുമാര്‍ ആതുരശുശ്രൂഷാ രംഗത്ത് സംജാതമായിരിക്കുന്ന പ്രശ്‌നങ്ങളുടെ ഗൗരവം. മനസ്സിലാക്കി വിട്ടുവീഴ്ചയിലൂടെ പ്രശ്‌നപരിഹാരത്തിന് തയ്യാറായി ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ സഹകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ അതിരൂപതാ പ്രസിഡന്റ് ദേവസ്യാ കൊങ്ങോല അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ടോണി ജോസഫ് പൂഞ്ചക്കുന്നേല്‍, ജോണി തോമസ് വടക്കേക്കര, ചാക്കോച്ചന്‍ കാരാമയില്‍, ബെന്നി പുതിയാമ്പുറം, പീയൂസ് പറേടം, തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: