Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജലസംരക്ഷണത്തിന് തീവ്രയത്‌നം; 25ന് ജലപാര്‍ലമെന്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2017, 09:55 pm IST
inKannur

കണ്ണൂര്‍: ജില്ലയിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടാന്‍ വിപുലമായ രീതിയിലുള്ള ജലപാര്‍ലമെന്റ് സംഘടിപ്പിക്കും. പ്രസിഡണ്ട് കെ.വി.സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗത്തിന്റേതാണ് തീരുമാനം. 25നാണ് ജലപാര്‍ലമെന്റ്. ജലക്ഷാമം രൂക്ഷമായി നേരിടുന്ന പഞ്ചായത്തുകളെ തെരഞ്ഞെടുത്ത് പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 19ന് രാവിലെ 10.30ന് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം ചേരും. തുടര്‍ന്ന് ഓരോ പഞ്ചായത്തിലും ജലക്ഷാമമുള്ള പ്രദേശങ്ങള്‍ കണ്ടെത്തി പ്രവര്‍ത്തനം ആരംഭിക്കും.

മഴ കൂടുതല്‍ ലഭ്യമാകുന്ന ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ജലസംഭരണവും സംരക്ഷണവും കാര്യക്ഷമാക്കുന്നതിനാണ് ശ്രമം. ഇതിനായി തെരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തുകളിലെ ജലസ്രോതസുകളിലും തോടുകളിലും 200 മീറ്റര്‍ ഇടവിട്ട് തടയണ നിര്‍മിക്കും. തെരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, വാര്‍ഡ് അംഗങ്ങള്‍, അയല്‍ക്കൂട്ടം ഭാരവാഹികള്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് ജലപാര്‍ലമെന്റില്‍ പങ്കെടുപ്പിക്കുക.

മഹാരാഷ്‌ട്രയിലെ ഹിവറെ ബസ്സാര്‍ പഞ്ചായത്തിന്റെ നീര്‍ത്തടാധിഷ്ഠിത വികസന പരിപാടിയുടെ അനുഭവം നമുക്കും മാതൃകയാക്കാവുന്നതാണെന്ന് പ്രസിഡണ്ട് പറഞ്ഞു. ജലസംരക്ഷണത്തിലെ അവരുടെ പ്രവര്‍ത്തനം മാതൃകയാണ്. 200-300 മില്ലിമീറ്റര്‍ മഴ മാത്രം ലഭിച്ചിരുന്ന മഹാരാഷ്‌ട്രയിലെ ഹിവറെ ബസ്സാര്‍ പഞ്ചായത്തിന് നീര്‍ത്തടാധിഷ്ഠിത വികസന പരിപാടിയിലൂടെ ജല സ്വയംപര്യാപ്ത ഗ്രാമമായി മാറാന്‍ സാധിച്ചുവെന്നത് അതിശയിപ്പിക്കുന്ന അനുഭവമാണ്. കില സംഘടിപ്പിച്ച എക്‌സ്‌പോഷര്‍ വിസിറ്റിന്റെ ഭാഗമായി ജലസംരക്ഷണ പാഠങ്ങളുടെ സര്‍വകലാശാലയായി വിശേഷിപ്പിക്കാവുന്ന ഹിവാരെ ബസാറിലെ അനുഭവങ്ങള്‍ ജില്ലയില്‍ ജലസംരക്ഷണത്തിന് എങ്ങനെ മാതൃകയാക്കാമെന്ന് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനായി ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന ജന്റില്‍ വുമണ്‍ പദ്ധതി ആഗസ്റ്റില്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ക്ലാസുകളും പരിശീലന പരിപാടികളും നടത്തും. പാല്‍ സ്വയംപര്യാപ്തമാക്കുന്നതിനായി ക്ഷീരമേഖലയ്‌ക്ക് 1 കോടി രൂപ നല്‍കിയതായും പ്രസിഡന്റ് യോഗത്തില്‍ അറിയിച്ചു.

ആര്‍ദ്രം മിഷന്റെ ഭാഗമായുള്ള ഇ ഹെല്‍ത്ത് പദ്ധതിയില്‍ രജിസ്‌ട്രേഷന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പരിശീലനം തുടങ്ങിയതായി ഡപ്യൂട്ടി ഡി.എം.ഒ ഡോ മനോജ് യോഗത്തില്‍ അറിയിച്ചു. ആധാര്‍ അടിസ്ഥാനമാക്കിയാണ് ജനങ്ങളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക. വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.കെ.സുരേഷ്ബാബു, കെ.പി ജയബാലന്‍, ടി.ടി.റംല, കെ.ശോഭ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

Kottayam

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.