പത്തനംതിട്ട: ആറന്മുള പാര്‍ത്ഥസാരഥിക്ഷേത്രത്തിലെ പ്രസിദ്ധമായ വഴിപാട് വള്ളസദ്യകള്‍ക്ക് ഇന്ന് തുടക്കമാകും. ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടങ്ങളിലെ കരക്കാരെ വഴിപാടുകാരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് കൊടിമരച്ചുവട്ടിലേക്ക് ആനയിക്കുന്നതോടെ ചടങ്ങുകള്‍ തുടങ്ങും.
വഞ്ചിപ്പാട്ടുകള്കൊണ്ട് ക്ഷേത്ര സന്നിധി മുഖരിതമാകുന്ന ദിനങ്ങളാണ് ഇനിയുള്ള 80 ദിവസം.
വള്ളസദ്യകള്‍ക്ക് തുടക്കം കുറിച്ച് ക്ഷേത്രത്തിലെ ഊട്ടുപുരയിലെ ഭദ്രദീപം തെളിയിക്കുന്ന ചടങ്ങ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു. ക്ഷേത്ര മേല്‍ശാന്തി മോഹന റാവു പകര്‍ന്ന് നല്കിയ ദീപം പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ.കെ.ജി. ശശിധരന് പിള്ള ഊട്ടുപുരയിലെ വിളക്കിലേക്ക് പകര്‍ന്നു.
സെക്രട്ടറി പി.ആര്. രാധാകൃഷ്ണന്, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് മനോജ് മാധവശ്ശേരില്‍, മുന്‍ എംഎല്‍എ എ.പദ്മകുമാര്‍, ഫുഡ് കമ്മിറ്റി കണ്‍വീനര്‍ കെ.പി.സോമന്, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ സി. കെ. ഹരിശ്ചന്ദ്രന്, രതീഷ് ആര്. മോഹന്‍, അശോക് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: