തിരുവനന്തപുരം: മുന്‍ വിജിലന്‍സ് മേധാവി ശങ്കര്‍ റെഡ്ഡിയെ നിയമിച്ചതില്‍ അഴിമതി ഉണ്ടെന്ന് ആരോപിച്ച കേസ് പ്രത്യേക വിജിലന്‍സ് കോടതി അടുത്ത മാസം 16 ലേക്ക് മാറ്റി. ഹൈക്കോടതിയുടെ പരിഗണനയിലായതിനാലാണിത്.
ശങ്കര്‍ റെഡ്ഡിക്ക് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. കണ്ണൂര്‍ വിമാനത്താവളം അഴിമതി കേസില്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയതിന് പ്രതിഫലമായിട്ടാണ് വിജിലന്‍സ് മേധാവിയായി ക്രമവിരുദ്ധമായി നിയമിച്ചതെന്നാണ് ഹര്ജിക്കാരന് പായിച്ചിറ നവാസിന്റെ ആരോപണം.
ശങ്കര്‍ റെഡ്ഡി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്ചെന്നിത്തല, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരാണ് എതിര്‍കക്ഷികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: