തിരുവനന്തപുരം: നേമം മുതല്‍ തിരുനെല്‍വേലി വരെയുള്ള റെയില്‍പ്പാത മധുര ഡിവിഷനിലേക്ക് മാറ്റുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ദക്ഷിണ റെയില്‍വെ. നേമം-തിരുനെല്‍വേലി റെയില്‍പ്പാതയുമായി ബന്ധപ്പെട്ട് ചില അഭിപ്രായങ്ങള്‍ റെയില്‍വെ മന്ത്രാലയം തേടിയിട്ടുണ്ട്. അതിന് പാത വെട്ടിമുറിച്ച് മധുര ഡിവിഷനില്‍ ചേര്‍ക്കുന്നെന്ന വ്യാഖ്യാനം നല്‍കുന്നത് ശരിയല്ലെന്നും ദക്ഷിണ റെയില്‍വെ അറിയിച്ചു.
വിഴിഞ്ഞം തുറമുഖം നിലവില്‍ വരുന്നതോടെ വിഴിഞ്ഞത്തു നിന്ന് ബാലരാമപുരം വരെ റെയില്‍പ്പാത നിര്‍മിക്കേണ്ടിവരും. ഇത് കേരളത്തിലെയും തമിഴ്നാട്ടിലെയും റെയില്‍മാര്‍ഗമുള്ള ചരക്കുനീക്കം വര്‍ധിപ്പിക്കും. ഇതിന്റെ നിയന്ത്രണം തിരുവനന്തപുരം ഡിവിഷന് കീഴില്‍ വരുന്നതാണ് സാങ്കേതികമായി റെയില്‍വെക്ക് നല്ലത്.
നിലവില്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് ചരക്കുവണ്ടികളുടെയും യാത്രാവണ്ടികളുടെയും ഓപ്പറേഷന്‍സ് . നേമം മുതല്ക്കുള്ള പാത മധുര ഡിവിഷനില്‍ ചേര്‍ത്താല്‍ ഇതെല്ലാം അവതാളത്തിലാകും, ദക്ഷിണ റെയില്‍വെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: