തിരുവനന്തപുരം: റവന്യൂ ഉദ്യോഗസ്ഥരെ തിടുക്കപ്പെട്ട് മാറ്റേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്. അതുകൊണ്ടാണ് സ്ഥലം മാറ്റ ഉത്തരവ് മരവിപ്പിച്ചതെന്നും മന്ത്രി അറിയിച്ചു. ഇനിയുള്ള കാര്യങ്ങളെല്ലാം പുതിയ സബ്കളക്ടര്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്നാറിലെ കൈയേറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടിയെടുത്ത ദേവികുളം സബ്കളക്ടറായിരുന്ന ഡോ. ശ്രീറാം വെങ്കിട്ടരാമന്റെ കീഴില്‍, കൈയേറ്റവുമായി ബന്ധപ്പെട്ട പ്രധാന ഫയലുകള്‍ കൈകാര്യം ചെയ്തിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും ഒറ്റയടിക്ക് സര്‍ക്കാര്‍ സ്ഥലംമാറ്റിയിരുന്നു. എന്നാലിന്ന് റവന്യു മന്ത്രി ഇടപെട്ട് സ്ഥലം മാറ്റം റദ്ദാക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ഈ മാസം 23നകം പുതിയ സബ് കളക്ടര്‍ ചാര്‍ജ് എടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: