കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം പരിശോധിക്കുന്നു. ഇന്ന് രാവിലെ 10 മണിയോടെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ആലുവ പോലീസ് ക്ലബ്ബിലെത്തി അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങളും രേഖകകളും ശേഖരിച്ചു.
കേസന്വേഷണത്തിന്റെ ഭാഗമായി 38ഓളം ഭൂമി ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്.
എഫ്ഐആര്‍ രേഖകളും ഭൂമി ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ശേഖരിച്ചിട്ടുണ്ട്. ദിലീപിന്റെ നേതൃത്വത്തില്‍ നടന്ന വിദേശ സ്റ്റേജ് ഷോകള്‍, ദിലീപ് നിര്‍മിച്ച സിനിമകള്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, തിയേറ്ററുകള്‍, മറ്റ് ബിസിനസ് ബന്ധങ്ങള്‍ തുടങ്ങിയവയുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ചും എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: