കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയെ ഇന്നു കസ്റ്റഡിയിലെടുക്കും.
പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇയാളെ കസ്റ്റഡിയിലെടുക്കാനുള്ള തീരുമാനം. പ്രതീഷ് ചാക്കോയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
കേസില്‍ അഭിഭാഷകന്റെ പങ്കാളിത്തം വ്യക്തമല്ലെന്നും ചോദ്യം െചയ്താല്‍ മാത്രമേ ഇതേക്കുറിച്ച് അറിയാന്‍ കഴിയൂ എന്നുമായിരുന്നു കോടതിയുടെ നിലപാട്.
നടിയെ ആക്രമിച്ചശേഷം പള്‍സര്‍ സുനി നല്കിയ ഫോണ്‍ സൂക്ഷിച്ചന്നാണ് പ്രതീഷ് ചാക്കോയ്ക്കെതിരെയുള്ള ആക്ഷേപം. ഈ വിഷയത്തില്‍ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം പ്രതീഷ് ചാക്കോയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: