ബത്തേരി:ബത്തേരി നഗരത്തിലെ വിവിധ ഹോട്ടലുകളിലും, കാന്റീനുകളിലും നഗരസഭ’ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനനടത്തി. ഒന്‍പത് ഹോട്ടലുകളില്‍ നിന്നും പഴകിയ ‘ഭക്ഷ്യസാധനങ്ങള്‍ പിടിച്ചെടുത്തു. നാല് ദിവസങ്ങളോളം പഴക്കമുള്ള പൊറോട്ടകളും, ചോറും,മീന്‍കറിയും,ചിക്കനും,സാമ്പാറുമെല്ലാം പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. മൂന്ന് മാസം മുമ്പും ബത്തേരിയിലെ വിവിധ ഹോട്ടലുകളില്‍നിന്നും പഴകിയ ‘ഭക്ഷ്യസാധനങ്ങള്‍ ആരോഗ്യവകുപ്പ് പിടികൂടിയിരുന്നു. ഇന്നലെ രാവിലെ ബത്തേരി നഗരസഭ’ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മോഹന്‍ദാസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സിലി ഗോപാലകൃഷ്ണന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ‘ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തത്.
ബത്തേരി നഗരത്തിലെ ഹോട്ടല്‍ റീജന്‍സി, പഴയ ബസ് സ്റ്റാന്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന തൗഫീഖ്, സഫയര്‍, ഉഡുപ്പി, കെഎസ്ആര്‍ടിസി കാന്റീന്, എംഇഎസ് കാന്റീന്, ചുള്ളിയോട് റോഡിലെ ഫ്രണ്ട്സ് ഹോട്ടല്‍,റെഡ് ചില്ലീസ്, അമ്പിളി ഹോട്ടല്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നാണ് പഴകിയ ‘ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തത്.
ദിവസങ്ങളോളം പഴക്കമുള്ള മീന്‍കറി, ചോറ്, ചിക്കന്‍, പൊറാട്ട, സാമ്പാര്‍, ബിരിയാണി മസാല എന്നിവയെല്ലാം പിടിച്ചെടുത്ത ‘ഭക്ഷ്യസാധനങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. എംഇഎസ് കാന്റീനും, കെഎസ് ആര്‍ടിസി കാന്റീനും പ്രവര്‍ത്തിക്കുന്നത് അത്യധികം വൃത്തിഹീനമായ ചുറ്റുപാടുകളിലാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കണ്ടെത്തി.
അതുകൊണ്ടുതന്നെ ഈ രണ്ട് കാന്റീനുകളും അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയതായും നഗരസഭ’ അധികൃതര്‍ വ്യക്തമാക്കി.മറ്റ് സ്ഥാപനങ്ങളില്‍ നിന്നും വന്‍തുക പിഴ ഈടാക്കുമെന്നും നഗരസഭ’ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: