ന്യൂദല്‍ഹി: സൗദി അറേബ്യയിലെ നജ്‌റനില്‍ വീടിനു തീപിടിച്ച് 10 പേര്‍ കൊല്ലപ്പെടുകയും 6 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കെട്ടിടനിര്‍മ്മാണക്കമ്പനിയിലെ തൊഴിലാളികളാണിവര്‍. എയര്‍കണ്ടിഷണറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ തൊഴിലാളികളില്‍ നാലുപേര്‍ ഇന്ത്യക്കാരാണ്.
സംഭവത്തെത്തുടര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ നജ്‌റനിലേക്ക് തിരിച്ചിട്ടുണ്ടെന്ന്് വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് ഡല്‍ഹിയില്‍ അറിയിച്ചു.
















