കണ്ണൂര്‍: ജില്ലയെ പരിസ്ഥിതി സൗഹാര്‍ദ്ദമാക്കുവാന്‍ ഫഌക്സിന് പകരം ജില്ലയിലെ എല്ലാ പ്രിന്റിങ്ങ് സ്ഥാപനങ്ങളിലും ഇക്കോസൈന്‍ മെറ്റീരിയലുകള്‍ ഉപയോഗിച്ച് തുടങ്ങി. ഇക്കോസെന് ഉപയോഗിക്കുന്നതോടെ ഫഌക്സിന്റെ അതേ ക്വാളറ്റിയില് ഇനി പ്രിന്റിങ്ങ് ലഭിക്കുമെന്ന് കണ്ണൂര്‍ ഫൈനക്സ് പ്രിന്റിങ്ങ് സൊലൂഷന് കമ്പനി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവിലുള്ള ഫഌക്സ് പ്രിന്റിങ്ങ് മെഷീനുകളില്‍ സാങ്കേതിക വിദ്യയില്‍ യാതൊരു മാറ്റവും വരുത്താതെ തന്നെ ഇക്കോസെന് മെറ്റീരിയലുകളില്‍ പ്രിന്റ് ചെയ്യാവുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വമിഷന്, ക്ലീന്‍ കേരള കമ്പനി, തദ്ദേശസ്വയംഭരണവകുപ്പ്. മലിനീകരണനിയന്ത്രണബോര്‍ഡ്, കേന്ദ്രസര്‍ക്കാരിന്റെ സിഐപിഇടി, തെരഞ്ഞെടുപ്പ് കമ്മീഷന് എന്നിവര്‍ സൈന്‍ പ്രിന്റിങ്ങിനായി അപ്രൂവ് ചെയ്തിരിക്കുന്നത് ഇക്കോസൈന്‍ മീഡിയയാണ്.
ഇക്കോസൈന്‍ ബാനറുകള്‍ ഉപയോഗിക്കുകയും ആയത് റീസൈക്ലിങ്ങിന് തിരിച്ചേല്‍പ്പിക്കുകയും ചെയ്യാം. കേരള സര്‍ക്കാരിന്റെ ഗ്രീന്‍ പ്രോട്ടോകള്‍ പ്രകാരം പ്രിന്റിങ്ങിന് ശുപാര്‍ശ ചെയ്യപ്പെട്ട ഇക്കോസൈന്‍ പ്രിന്റ് ചെയ്യുന്നതിനോ പ്രദര്‍ശിപ്പിക്കുന്നതിനോ യാതൊരുവിധ നിയന്ത്രണങ്ങളോ നിരോധനമോ ഇല്ല. ഏറ്റവും കൂടുതല്‍ അപകടകാരിയും ജൈവജീര്ണനീയവുമല്ലാത്ത പോളിവിനൈല്‍ ക്ലോറൈഡ് ഉപയോഗിച്ചാണ് ഫഌക്സ് നിര്‍മ്മിക്കുന്നത്. അതു കൊണ്ട് തന്നെ പൂര്‍ണമായും പിവിസി ഫ്രീയാണ് ഇക്കോസൈന്‍ മെറ്റീരിയല്‍. ഇക്കോസൈന്‍ മീഡിയ തിരിച്ചറിയുവാന്‍ നൂറ് ശതമാനം റിസൈക്കിളബിള്, പിവിസി ഫ്രീ എന്നീ ലോഗോയും ബാനറുകളില്‍ പതിപ്പിക്കുന്നുണ്ട്. ഫ്ളക്സിനേക്കാള്‍ ചെറിയതുകയുടെ വര്‍ദ്ധനവ് മാത്രമെ ഇതിനുള്ളു. മാത്രമല്ല ഇത് ഉപയോഗിച്ച് തിരിച്ചേല്പ്പിക്കുമ്പോള് ഉപഭോക്താക്കള്‍ക്ക് നല്ല വില നല്‍കുകയും ചെയ്യും. ബാനറുകള്‍ റിസൈക്കിളിങ്ങിനായി തിരിച്ചെടുക്കാനുള്ള സംവിധാനം കമ്പനി ഒരുക്കിയിട്ടുണ്ട്. മുഹമ്മദ് കബീര്‍, എം.കെ.റിയാസ്, മുഹമ്മദ് മുനീര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: