Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പരിശീലകന്‍ ശാസ്ത്രി തന്നെ; സഹീര്‍ഖാന്‍ ബൗളിങ് പരിശീലകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2017, 09:27 am IST
in Sports

ന്യൂദല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി രവി ശാസ്ത്രിയെ നിയമിച്ചു. ഇന്നലെ രാത്രി 10.30ഓടെയാണ് ബിസിസിഐ ഉപദേശക സമിതി അംഗവും മുന്‍ ഇന്ത്യന്‍ താരവും ടീം ഡയറക്ടറുമായിരുന്ന രവി ശാസ്ത്രിയെ പരിശീലകനായി പ്രഖ്യാപിച്ചത്. ഏറെ നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ശാസ്ത്രിയെ പരിശീലകനാക്കി നിയമിച്ച വിവരം ആക്ടിങ് പ്രസിഡന്റ് സി കെ ഖന്ന അറിയിച്ചത്.

മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനെ ബൗളിങ് പരിശീലകനായും നിയമിച്ചിട്ടുണ്ട്. അനില്‍ കുംബ്ലെയുടെ പകരക്കാരനായി രണ്ടു വര്‍ഷത്തേക്കാണ് ശാസ്ത്രിയുടെ നിയമനം. നാടകീയ രംഗങ്ങളാണ് പരിശീലക തിരഞ്ഞെടുപ്പില്‍ അരങ്ങേറിയത്. രവി ശാസ്ത്രിയെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി പ്രഖ്യാപിച്ചു എന്ന തരത്തില്‍ ഇന്നലെ ഉച്ച മുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പിന്നീട് ചര്‍ച്ചയ്‌ക്ക് ശേഷം മാത്രമേ പുതിയ പരിശീലകനുണ്ടാവു എന്നും ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഉണ്ടായിട്ടില്ലെന്നും അറിയിച്ച് ബിസിസിഐ രംഗത്തെത്തി. ബിസിസിഐയുടെ ആക്റ്റിങ് സെക്രട്ടറി അമിതാബ് ചൗധരിയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്.

ക്രിക്കറ്റ് ഉപദേശക സമതി അംഗങ്ങളായ സചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും വി വി എസ് ലക്ഷ്മണും കൂടുതല്‍ സമയം ആവശ്യപ്പെട്ടതായും ചൗധരി കൂട്ടിച്ചേര്‍ത്തു. ഇന്നലെ വൈകീട്ടോടെ പ്രഖ്യാപനം ഉണ്ടാവുമെന്ന് നേരത്തെ തന്നെ റിപോര്‍ട്ടുകളുണ്ടായിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരത്തിനകം പരിശീലകനെ പ്രഖ്യാപിക്കണമെന്ന് ഇടക്കാല സമിതി ചെയര്‍മാന്‍ വിനോദ് റായിയും ബിസിസിഐയോട് ആവശ്യപ്പെട്ടു. അതോടെ, രവി ശാസ്ത്രിയെ പരിശീലകനായി പ്രഖ്യാപിച്ചു എന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് പുറത്തുവിട്ടു. അടുത്ത ക്രിക്കറ്റ് ലോകകപ്പ് വരെ രവി ശാസ്ത്രി പരിശീലകനാവുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. തുടര്‍ന്നാണ് ബിസിസിഐ ഇക്കാര്യം നിഷേധിച്ചത്.

പിന്നീട് രാത്രിയോടെയാണ് കോച്ചിനെ നിയമിച്ച വാര്‍ത്ത ബിസിസിഐ ഔദ്യോഗികമായി പുറത്തുവിട്ടത്. ശ്രീലങ്കന്‍ പര്യടനത്തിലായിരിക്കും ശാസ്ത്രിയുടെ പരിശീലത്തിന് കീഴില്‍ ഇന്ത്യ ആദ്യം കളിക്കാനിറങ്ങുക. മുംബൈയില്‍ നടന്ന അഭിമുഖത്തിന് ശേഷം ഉപദേശക സമിതി രവി ശാസ്ത്രിയുടെ പേര് മുന്നോട്ടുവയ്‌ക്കുകയായിരുന്നു.

10 പേര്‍ ഇന്ത്യന്‍ പരിശീലകസ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നെങ്കിലും രവി ശാസ്ത്രിക്കൊപ്പം വീരേന്ദര്‍ സെവാഗ്, ടോം മൂഡി, ലാല്‍ചന്ദ് രജപുത്, റിച്ചാര്‍ഡ് പൈബസ് എന്നിവരായിരുന്നു അവസാന പോരാട്ടത്തിനുണ്ടായിരുന്നത്. ആരാധക പിന്തുണ സെവാഗിനൊപ്പം ആയിരുന്നെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളുടെ അഭിപ്രായം രവി ശാസ്ത്രിക്കൊപ്പമായിരുന്നു.

2016ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡയറക്ടറായിരുന്ന രവി ശാസ്ത്രിയുടെ പദവി കുംബ്ലെയുടെ വരവോടെയാണ് തെറിച്ചത്. ശാസ്ത്രിയുടെ നിര്‍ദേശങ്ങള്‍ക്ക് കീഴില്‍ എട്ട് ടെസ്റ്റും 16 ഏകദിനവും 20 ട്വന്റിയും ഇന്ത്യ കളിച്ചിട്ടുണ്ട്.

എട്ട് ടെസ്റ്റില്‍ അഞ്ച് മല്‍സരം വിജയിക്കുകയും രണ്ട് മല്‍സരത്തില്‍ പരാജയപ്പെടുകയും ചെയ്തപ്പോള്‍ ഒരു മല്‍സരം സമനിലയിലും പിരിഞ്ഞു. ഏകദിനത്തില്‍ 16 മല്‍സരത്തില്‍ നിന്ന് ഏഴ് മല്‍സരത്തില്‍ മാത്രമേ ഇന്ത്യക്ക് ജയിക്കാനായുള്ളു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.