അഴീക്കോട്: ഉപ്പായ്ച്ചാല് ശ്രീമുണ്ടച്ചാലി ഗുരുമഠത്തില്‍ പ്രതിഷ്ഠാവാര്‍ഷികവും സംക്രമ പൂജയും 16ന് വൈകിട്ട് 6ന് നടക്കും. തുടര്‍ന്ന് ഗുരുപൂജ, നിവേദ്യ സമര്‍പ്പണം, നെയ്വിളക്ക്, ചുറ്റുവിളക്ക്, പ്രതിമാ സമര്‍പ്പണം, പുഷ്പാഞ്ജലി, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും.
പ്രകടനം നടത്തി
മട്ടന്നൂര്‍: ജിഎസ്ടിയുമായി ബന്ധപ്പെട്ട് നടന്ന കടയടപ്പ് സമരത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി മട്ടന്നൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മട്ടന്നൂരില്‍ പ്രകടനം നടത്തി. കെ.ശ്രീധരന്, കെ.പി.രമേശന്, മുസ്തഫ ദാവാരി, രാജേഷ്, ശംസുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: