കണ്ണൂര്‍: കേരള ബ്ലാസ്റ്റേസ് എഫ്സി കേരള ഫുട്ബോള്‍ അസോസിയേഷന്റെയും സ്കോര്‍ലൈന്‍ സ്പോര്‍ട്സ് മാനേജ്മെന്റ് ഗ്രൂപ്പിന്റെയും സഹകരണത്തോടെ കണ്ണൂര്‍ ജില്ലയില്‍ ആരംഭിക്കുന്ന പരിശീലന കേന്ദ്രങ്ങളായ ഫുട്ബോള്‍ സ്കൂളുകളിലേക്ക് പ്രവേശനത്തനായി മിടുക്കരായ കുട്ടിത്താരങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
ജില്ലയില്‍ അഞ്ചിടങ്ങളിലാണ് ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം കോച്ചിംഗ് സെന്ററുകള്‍ വരുന്നത്. സംസ്ഥാനത്തെ ഫുട്ബോള്‍ അടിസ്ഥാന സൗകര്യവികസനത്തിനായി കേരള ബ്ലാസ്റ്റേഴ്സും കേരളാ ഫുട്ബോള്‍ അസേസിയേഷനും സകോര്ലൈനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഫുട്ബോള്‍ സ്കൂള്‍സ്.
അണ്ടര്‍ 10, 12, 14, 16 പ്രായവിഭാഗത്തിലുള്ള കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ടെക്നിക്കല്‍ ഡയറക്ടര്‍ തോങ്ബോയ് സിങ്തോയുടെ നേതൃത്വത്തില്‍ വിദഗ്ധ കോച്ചുമാരുടെ സേവനം ജില്ലയുടെ ഓരോ കേന്ദ്രങ്ങളിലും ലഭ്യമാവും. ആഴ്ചയില്‍ മൂന്നു ദിവസംവീതമായിരിക്കും പരിശീലനം.
പ്രവേശനത്തിനായി നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. പ്രാഥമിക സെലക്ഷന് ട്രയല്‍സ് മുഖേനയാവും പ്രവേശനം. ആദ്യഘട്ട പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജില്ലാതല ഫുട്ബോള്‍ ഡവലപ്മെന്റ് സെന്ററുകളിലേക്ക് പ്രവേശനക്കയറ്റവും നല്‍കും. അപേക്ഷാ ഫോറത്തിനും മറ്റ് വിശദ വിവരങ്ങള്‍ക്കും കണ്ണൂര്‍ ജില്ലയില്‍ പദ്ധതിയുടെ സ്കോര്‍ലൈന്‍ കോഡിനേറ്ററുമായി ബന്ധപ്പെടണം. ഫോണ്‍: 9947847400, 9387044489.
പ്രതികരിക്കാൻ ഇവിടെ എഴുതുക: