കണ്ണൂര്‍: ജൂലൈ മുതല്‍ കണ്ണൂര്‍ ജില്ലയില്‍ നടപ്പിലാക്കിയ ഓണ്‍ലൈന്‍ പോക്കുവരവ് ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ നടപ്പിലാക്കണമെന്ന് ഓള് കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് അസോസിയേഷന് പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു. സാധാരണ ഒരു ആധാരം രജിസ്റ്റര്‍ ചെയ്താല്‍ സ്ഥലമുടമ വില്ലേജ് ഓഫീസില്‍ പോയി പോക്കുവരവ് നടത്തി നികുതിയടക്കുകയാണ് പതിവ്. എന്നാല്‍ പുതിയ പരിഷ്കാരം നടപ്പില്‍ വന്നതിന് ശേഷം സ്ഥലമുടമ വില്ലേജ് ഓഫീസില്‍ പോയി തണ്ടപ്പേര് അക്കൗണ്ട് വാങ്ങിയ ശേഷം മാത്രമേ ആധാരം എഴുതാന്‍ സാധിക്കുകയുള്ളു.
തണ്ടപ്പേര് നമ്പര്‍ ലഭിക്കുവാന്‍ വില്ലേജ് ഓഫീസില്‍ പോയി ഭൂരിഭാഗം പേരും വലയുന്ന സാഹചര്യമാണ് നിലവിലുള്ളത്. മിക്ക വില്ലേജ് ഓഫീസുകളില്‍ നിന്നും മാസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ തണ്ടപ്പേര് നല്കുന്നുള്ളു. പല ഓഫീസുകളിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിട്ടില്ല. ആവശ്യമായ കമ്പ്യൂട്ടറുകള്‍ ഇല്ലാതെയും വേണ്ടത്ര ജീവനക്കാരില്ലാതെയും റീസര്വ്വെപോലും പൂര്‍ത്തിയാക്കാതെ നടപ്പിലാക്കിയ പരിഷ്കാരം ജനദ്രോഹമായി മാറിയിരിക്കുകയാണെന്നും അസോസിയേന്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: