പാനൂര്‍: റാഗിങ്ങിന്റെ പേരില്‍ നടത്തിയ അക്രമത്തില്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്. പാനൂര്‍ പിആര്എംഎച്ച്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി താഴെപൂക്കോത്തെ മഞ്ഞേരിയില്‍ ജബാറിനെയാണ് 30ഓളം വരുന്ന സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിങ്ങിന്റെ പേരില്‍ അക്രമിച്ചത്. തലയ്ക്ക് പരിക്കേറ്റ ജബ്ബാറിനെ പാനൂര്‍ സിഎച്ച്സിയില് പ്രവേശിപ്പിച്ചു. ഷിജാസ്, മുഹ്സിന്, ബിലാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റാഗിംഗ് നടന്നത്. ഇവര്‍ക്കെതിരെ വിദ്യാത്ഥിയുടെ വീട്ടുകാര്‍ പരാതി നല്കി.
പാനൂര്‍ സ്ക്കൂള് കേന്ദ്രീകരിച്ച് നടക്കുന്ന അക്രമസംഭവങ്ങളില്‍ അദ്ധ്യാപകര്‍ക്ക് പങ്കുള്ളതായി പരാതിയുണ്ട്. വൈകുന്നേരങ്ങളില്‍ സ്ക്കൂളില്‍ നിന്നും അദ്ധ്യാപകര്‍ നേരത്തെ പോകുന്നത് ക്ലാസുകളില്‍ നടക്കുന്ന പല അനിഷ്ട സംഭവങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇടതുപക്ഷ രാഷ്ട്രീയ ചായ്വുള്ള അദ്ധ്യാപകര്‍ സ്ക്കൂളിനുള്ളിലും രാഷ്ട്രീയ നിലപാട് കൈകൊളളുന്നതായും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു. പുതുതായി പിടിഎ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാതെ ഒരു സിപിഎം നേതാവിനെ ഇപ്പോഴും തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നതും, പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതും ആക്ഷേപത്തിനു കാരണമായിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഉയര്‍ത്തി പിടിച്ച് എബിവിപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ത്താനും വിദ്യാര്‍ത്ഥി കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: