വളപട്ടണം: ലോറി ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതിയായ എസ്ഡിപിഐ പ്രവര്ത്തകന് അറസ്റ്റിലായി. ചരക്കുമായി എറണാകുളത്തുനിന്നും കണ്ണൂരിലേക്ക് വന്ന ലോറി ഡ്രൈവറുടെ കാല് വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം പോലീസിനെ കബളിപ്പിച്ച് ഗള്‍ഫിലേക്ക് കടക്കുകയും പിന്നീട് തിരിച്ചുവരികയും ചെയ്ത എസ്ഡിപിഐ പ്രവര്ത്തകന് മുഹമ്മദ് ഷാലി (24)നെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. വളപട്ടണം കീരിയാണ് സ്വദേശിയാണ് ഇയാള്‍. കഴിഞ്ഞ മാര്‍ച്ച് പതിനേഴിനായിരുന്നു ലോറി ഡ്രൈവര്‍ എറണാകുളം പെരുമ്പാവൂരിലെ ജിനേഷ് (24)ന് വെട്ടേറ്റത്. വെട്ടേറ്റ കാല് അറ്റുപോകാറായ നിലയിലായിരുന്നു. പിന്നീട് ആശുപത്രിയില്‍ വെച്ച് ഇത് മുറിച്ചുമാറ്റുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് വളപട്ടണം പോലീസ് ഇയാള്‍ വിമാനം ഇറങ്ങുകയായിരുന്ന ബാംഗ്ലൂര്‍ വിമാനത്താവളത്തിലെത്തി അറസ്റ്റ്ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: