കൊച്ചി: 14 ദിവസത്തെ റിമാന്റില്‍ ആലുവ സബ് ജയിലിലേക്ക് അയച്ച ദിലീപിന് കൂട്ടുകാരായി പിടിച്ചുപറിക്കാരുള്‍പ്പടെ അഞ്ചു പേര്‍. മജിസ്ട്രേറ്റിനോട് തന്നെ ജയിലിലേക്ക് അയക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടെങ്കിലും ഇത് അനുവദിച്ചില്ല. സഹോദരന്‍ അനൂപിനെ കെട്ടിപ്പിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞാണ് ദിലീപ് ജയിലിലേക്ക് പോയത്.
പള്‍സര്‍ സുനി കിടക്കുന്ന ജയിലിലേക്ക് മാറ്റരുതെന്ന് ദിലീപ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ദിലീപിനായി ജാമ്യാപേക്ഷ നല്‍കിയെങ്കിലും, ഇത് നാളയേ പരിഗണിക്കൂ. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാറാണ് ദിലീപിന് വേണ്ടി ജാമ്യാപേക്ഷ നല്‍കിയത്. ദിലീപിനെതിരെ ക്രിത്രിമ തെളിവുകളാണ് ഹാജരാക്കിയതെന്നാണ് രാംകുമാറിന്റെ വാദം.
എന്നാല്‍ പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നില്ല. നാളെയെ കസ്റ്റഡി ആവശ്യപ്പെടുകയുളളുവെന്നാണ് പോലീസ് അറിയിച്ചത്.
















