ആലപ്പുഴ: ദേശിയ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ സംസ്ഥാനത്ത് കാലങ്ങളായി നടക്കുന്ന അഴിമതിയും, ക്രമക്കേടും ഇനി കേന്ദ്രസര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. ഏറ്റവും കൂടുതല്‍ അഴിമതി നടന്നത് തൊഴിലുറപ്പ് പദ്ധതിയിലായിരുന്നു. സിപിഎമ്മുകാര്‍ പാര്‍ട്ടി വളര്‍ത്തുന്നതിനും, പ്രവര്‍ത്തകര്‍ക്ക് നേട്ടം ഉണ്ടാക്കുന്നതിനുമായി പദ്ധതിയെ തകര്‍ത്തു.
പാവങ്ങള്‍ക്ക് ലഭിക്കേണ്ട അനൂകൂല്യങ്ങള്‍ പൂര്‍ണമായും അവര്‍ക്ക് ലഭിക്കണമെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും നിലപാടെന്നും രാജഗോപാല്‍ പറഞ്ഞു. മന്ത്രിമാരുടെ ചേരിപ്പോരു കാരണം ആലപ്പുഴ ജില്ലയുടെ വികസനം അട്ടിമറിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന കളക്‌ട്രേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അദ്ധ്യക്ഷത വഹിച്ചു.
















