ഹംബന്‍ടോട്ട: അവസാന ഏകദിനത്തില്‍ മൂന്ന് വിക്കറ്റിന് ശ്രീലങ്കയെ തോല്‍പ്പിച്ച് സിംബാബ്‌വെ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര സ്വന്തമക്കി 3-2. ശ്രീലങ്കക്കെതിരെ സിംബാബ്‌വെയുടെ ആദ്യ പരമ്പര വിജയമാണിത്.എട്ടു വര്‍ഷത്തിനുളളില്‍ അവരുടെ ആദ്യത്തെ പരമ്പര വിജയവും.
ഓഫ് സ്പിന്നര്‍ സിക്കന്തര്‍ റാസയുടെ മികവില്‍ ശ്രീലങ്കയെ 50 ഓവറില്‍ എട്ട് വിക്കറ്റിന് 203 റണ്‍സിലൊതുക്കിയ സിംബാബ്‌വെ ഏഴുപത്തിയൊന്ന് പന്തുശേഷിക്കെ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടി.
സിംബാബ്‌വെ ഓപ്പണര്‍ ഹാമില്‍ട്ടണ്‍ 73 റണ്‍സ് നേടി ടോപ്പ് സ്‌കോററായി.
ശ്രീലങ്കന്‍ ഓഫ് സ്പിന്നര്‍ അഖില ധനഞ്ജയ നാലു വിക്കറ്റുകള്‍ വീഴ്‌ത്തിയതോടെ സിംബാബ്‌വെ ഒന്നിന് 137 എന്ന നിലയില്‍ നിന്ന് ഏഴിന് 175 റണ്‍സിലേയ്‌ക്ക് വഴുതി വീണു. 38 റണ്‍സിന് ആറു വിക്കറ്റുകള്‍ നിലംപൊത്തി.
ക്യാപ്റ്റന്‍ ഗ്രേം ക്രീമറും റാസും പിടിച്ചു നിന്ന് സിംബാബ്‌വെയെ വിജയത്തിലേയ്‌ക്ക് ഉയര്‍ത്തിക്കൊണ്ടുവന്നു. എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇവര്‍ 29 റണ്‍സ് കൂട്ടിചേര്‍ത്തു.
ധനുഷ്‌ക്ക ഗുനതിലക (52), ഗുണരത്‌ന (59 നോട്ടൗട്ട്) എന്നിവരുടെ അര്‍ധ സെഞ്ചുറികളിലാണ് ശ്രീലങ്ക 203 റണ്‍സ് നേടിയത്. സിക്കന്തര്‍ റാസ പത്ത് ഓവറില്‍ 21 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
















