സിംഗപ്പൂര്‍: സിംഗപ്പൂര്‍ അണ്ടര്‍ – 23 ടീമിനെതിരായ ആദ്യ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യന്‍ അണ്ടര്‍-23 ടീമിന് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയിച്ചത്.
എണ്‍പതാം മിനിറ്റില്‍ ഗുര്‍മന്‍പ്രീത് സിങ്ങാണ് നിര്‍ണായക ഗോള്‍ നേടിയത്. മത്സരത്തിലുടനീളം ഇന്ത്യയ്‌ക്കായിരുന്നു ആധിപത്യം.
















