കട്ടപ്പന: പിറന്നാൾ ദിനത്തിന് തലേന്ന് പനിബാധിച്ച് ഇരട്ടകുട്ടികളിൽ ഒരാൾ മരിച്ചു. ബഥേൽ അമ്പഴത്തിങ്കൽ ഡിസന്റെ മകൻ ജെഫ്(4) ആണ് മരിച്ചത്. ഞായറഴ്ച വൈകിട്ടാണ് കുട്ടിക്ക് പനി ബാധിക്കുന്നത്. ഇന്നലെ പുലർച്ചെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വൈകുന്നേരമായിട്ടും പനി കുറയാതെ വന്നതോടെ കട്ടപ്പനയിലെ ആശുപത്രിയിലേക്ക് പോകും വഴി മരണം സംഭവിക്കുകയായിരുന്നു. അമ്മ: ഷിജി. സഹോദരൻ: ഇരട്ട സഹോദരൻ ജോഷ്, സഹോദരി എലൈന.
















