കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റ് മലയാള സിനിമയുടെ നെഞ്ചിലേറ്റ മുറിവെന്ന് സംവിധായകന്‍ വിനയന്‍.
തനിക്ക് ഇഷ്ടമില്ലാത്തവരോടുള്ള ദിലീപിന്റെ നടപടികളോട് എതിര്‍പ്പ് ആദ്യം മുതലേ പ്രകടിപ്പിച്ച ആളാണ് താന്‍. പകപോക്കലില്‍ അഗ്രഗണ്യനാണ് ദിലീപ്. വൈരാഗ്യ ബുദ്ധിയല്ല കലാകാരന് വേണ്ടതെന്നും വിനയന്‍ പറഞ്ഞു.
ഇത്തരമൊരു ഹീനകൃത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു ചലചിത്ര താരമാണെന്ന് വരുന്നത് ലോകത്തിന് മുന്നില്‍ മലയാള സിനിമയ്‌ക്കു അപമാനകരമാണ്. തന്റെ സഹപ്രവര്‍ത്തകയോട് ഇത്തരത്തില്‍ ക്രൂരമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ മുഖത്ത് നോക്കാന്‍ പോലും സാധിക്കില്ല. ഇത് സത്യമാണെങ്കില്‍ ഇയാളെ കാണാന്‍ പോലും ആഗ്രഹക്കുന്നില്ലെന്നും വിനയന്‍ പറഞ്ഞു.
















