Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇസ്ലാമിക ഭീകരവാദത്തിന് അറുതിവരുമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2017, 08:50 pm IST
inVicharam

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന്റെ അഭിമാനപദ്ധതിയായ കൊച്ചി മെട്രോ ഈയിടെ ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഉദ്ഘാടനത്തിന് പ്രധാനമന്ത്രി തന്നെ വരണമെന്ന് ആഗ്രഹിച്ച മാര്‍ക്‌സിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ നിരന്തരം ബന്ധപ്പെടുകയും പ്രധാനമന്ത്രിയുടെ വരവ് ഉറപ്പുവരുത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നിരന്തര ഇടപെടല്‍ ഒന്നുകൊണ്ടു മാത്രമാണ് പ്രധാനമന്ത്രിയുടെ തിരക്കിട്ട പരിപാടികളില്‍ കൊച്ചി മെട്രോയുടെ ഉദ്ഘാടനവും ഉള്‍പ്പെടുവാന്‍ പിഎംഒ തയ്യാറായത്.

കൊച്ചി മെട്രോ ഉദ്ഘാടനത്തിനുവേണ്ടി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നടത്തിയ തയ്യാറെടുപ്പുകളില്‍നിന്നും ചില കാര്യങ്ങള്‍ സുവ്യക്തമാണ്. മാര്‍ക്‌സിസ്റ്റുപാര്‍ട്ടി മുതലാളിത്തവിരുദ്ധരായാണ് അറിയപ്പെടുന്നത്. എന്നാല്‍ തങ്ങള്‍ നിക്ഷേപങ്ങള്‍ക്കും ആധുനിക മുതലാളിത്തത്തിനും അനുകൂലമാണെന്നും പുത്തന്‍ സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്കു നല്‍കാന്‍ ആഗ്രഹിക്കുന്നവരാണെന്നുമുള്ള പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ കൊച്ചി മെട്രോ ഉദ്ഘാടനത്തിന്റെ തയ്യാറെടുപ്പുകളില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാം.

2016 ജൂണ്‍ മാസത്തില്‍ അധികാരമേറ്റയുടനെ ഹാര്‍വാര്‍ഡ് സാമ്പത്തിക വിഭാഗം പ്രൊഫസറായ ഡോ. ഗീതാ ഗോപിനാഥിനെ തന്റെ സാമ്പത്തിക ഉപദേഷ്ടാവാക്കുകയാണ് പിണറായി വിജയന്‍ ചെയ്തത്. ഗീതാ ഗോപിനാഥിനെപ്പോലെയൊരാളെ ഉപദേഷ്ടാവാക്കിയതില്‍ മന്ത്രിസഭാംഗങ്ങളില്‍നിന്നുപോലും അദ്ദേഹത്തിന് എതിര്‍പ്പു നേരിടേണ്ടി വന്നു.

മാര്‍ക്‌സിസ്റ്റ് അക്രമത്തിനും രാഷ്‌ട്രീയത്തിനും ബദലായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ആര്‍എസ്എസ് മുളപൊട്ടി വളര്‍ന്നുവരുന്നുവെന്ന വസ്തുതയെ കണ്ടില്ലെന്നു നടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മറ്റു പല ബിജെപി ഇതര മുഖ്യമന്ത്രിമാരേയും പോലെ രാഷ്‌ട്രീയം മാറ്റിവച്ച് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷതയായ സമവായമെന്ന കല പഠിക്കാനും അദ്ദേഹം കുറെയൊക്കെ തല്‍പരനാകുന്നുണ്ട്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം എല്ലാവര്‍ക്കും തങ്ങളുടെ പരാതികളും പരിദേവനങ്ങളും സമര്‍പ്പിക്കാനുള്ള അവസരമാണ്. പുതുവൈപ്പിനില്‍ മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്നവരുടെ വലിയ പ്രക്ഷോഭം നടക്കുന്ന അവസരത്തിലാണ് കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി സംസ്ഥാനത്തെത്തുന്നത്.

പ്രക്ഷോഭം പ്രധാനമന്ത്രിക്കു മുന്നിലായാല്‍ അതിനു വലിയ വാര്‍ത്താ പ്രാധാന്യം കൈവരുന്നത് സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ പുതുവൈപ്പിനിലെ സമരക്കാരെ പോലീസ് കൈകാര്യം ചെയ്ത രീതിക്കെതിരെ വലിയ വിമര്‍ശനമുയര്‍ന്നു. പക്ഷേ ഡിജിപി പോലീസ് നടപടിയെ ന്യായീകരിച്ചു. പ്രധാനമന്ത്രിക്കു നേരെ ആക്രമണം നടത്താന്‍ ഈ സമരത്തെ ഇസ്ലാമിക തീവ്രവാദികള്‍ മറയാക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു.

സ്വാഭാവികമായും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു റിസ്‌ക് എടുക്കാന്‍ പോലീസ് മേധാവികള്‍ തുനിയാറില്ല. പരക്കെ വിമര്‍ശിക്കപ്പെട്ട പോലീസ് നടപടിയെ മുഖ്യമന്ത്രി അനുകൂലിക്കുകയും ചെയ്തു.എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ ചരിത്രമൊന്നു നോക്കൂ. പിണറായി വിജയനെന്ന അതിശക്തനായ പാര്‍ട്ടി സെക്രട്ടറിയും നവതിയിലെത്തിയ വി.എസ്. അച്യുതാനന്ദനും തമ്മിലുള്ള തര്‍ക്കങ്ങള്‍ പൊതുജനം കണ്ടതാണ്. ഇസ്ലാമിക രാഷ്‌ട്രീയ കക്ഷികളുമായും മുസ്ലിം നേതാക്കളുമായും ഇടതുപക്ഷം ഉണ്ടാക്കിയ ബന്ധങ്ങളുടെ പേരില്‍ വിഎസ്, പിണറായിയെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.

2009 ലും 2011 ലും ഉണ്ടായ കനത്ത തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് പിണറായി വിജയന്‍ ഇസ്ലാമിക മതമൗലികവാദികളുമായി രാഷ്‌ട്രീയ ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. ബാംഗ്ലൂര്‍ സ്റ്റേഡിയം സ്‌ഫോടന കേസുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിസ്ഥാനത്തുള്ള അബ്ദുള്‍ നാസര്‍ മദനിയുമായും അദ്ദേഹത്തിന്റെ രാഷ്‌ട്രീയ കക്ഷിയായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുമായും ഉണ്ടാക്കിയ സഖ്യമായിരുന്നു അവയില്‍ പ്രധാനം.

പിഡിപിയുമായി ഉണ്ടാക്കിയ സഖ്യത്തെ വിഎസ് പൊതുവേദിയില്‍ തന്നെ തള്ളിപ്പറഞ്ഞു. മുസ്ലിം സമൂഹത്തിലേക്കുള്ള മതമൗലികവാദത്തിന്റെ കടന്നുകയറ്റത്തെ ചൊല്ലി പൊതുസമൂഹം ആശങ്കാകുലരാണ്. ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ സംഘടിത അക്രമങ്ങള്‍, മറ്റു മതങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ പ്രണയം നടിച്ച് വലയിലാക്കി മതപരിവര്‍ത്തനം ചെയ്ത് ഐഎസിന്റെ ‘വിശുദ്ധ’പോരാളികളുടെയടുത്തേക്ക് പറഞ്ഞുവിട്ട സംഭവങ്ങള്‍ എന്നിവ പൊതുജനം ആശങ്കയോടെയാണ് കാണുന്നത്.

ഗള്‍ഫ് നാടുകളില്‍ നടുവൊടിയെ പണിയെടുത്തുണ്ടാക്കിയ സമ്പത്തിന്റെ സ്വാധീനം മുസ്ലിം ജനസമൂഹത്തിന്റെ ജീവിത നിലവാരത്തില്‍ ദൃശ്യമാണ്. പുത്തന്‍ മാളികകള്‍ കെട്ടിപ്പൊക്കുന്നതും ഭൂമി വാങ്ങിക്കൂട്ടുന്നതുമെല്ലാം ഗള്‍ഫ് പണത്തിന്റെ സഹായത്താലാണ്. യഥാര്‍ത്ഥത്തില്‍ ഈ സാമ്പത്തിക ഉന്നമനം സിറിയയിലും മറ്റും പോയി ജിഹാദിയാകുന്നതില്‍ നിന്ന് മുസ്ലിം യുവാക്കളെ തടയേണ്ടതാണ്. പക്ഷേ, സംഭവിക്കുന്നത് നേരെ മറിച്ചാണ്.

ജനിച്ച രാജ്യത്തെ നല്ല തൊഴില്‍ അവസരങ്ങള്‍ വേണ്ടെന്നുവച്ച് ഐഎസിന്റെ പോരാളിയാകാന്‍ യുവ മുസ്ലിം കുടുംബങ്ങളില്‍ നിന്നും പലരും ഇറങ്ങിത്തിരിക്കുന്നതെന്തുകൊണ്ടാണ്? പട്ടിണിയും പരിവട്ടവും സഹിക്ക വയ്യാതെയും നല്ല ഒരു ജീവിതം നിര്‍മിക്കാനുള്ള അവസരങ്ങള്‍ ഇല്ലാത്തതുകൊണ്ടുമാണ് മുസ്ലിം യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്കു തിരിയുന്നതെന്ന് നാം കുറേ കേട്ടിട്ടുണ്ട്. എന്നാല്‍ ഈ വാദം സാമൂഹിക ശാസ്ത്രജ്ഞര്‍ പാടേ തള്ളിയിട്ടുണ്ട്.

ഐഎസ് പോരാളികളായ ചില ചെറുപ്പക്കാര്‍ തങ്ങളുടെ മാതാപിതാക്കള്‍ക്ക് അയച്ച കത്തുകളും മറ്റു സന്ദേശങ്ങളും പത്രങ്ങളിലൂടെ നമ്മള്‍ വായിക്കുകയുണ്ടായി. കോളജ് പഠനകാലത്ത് അവരിലുണ്ടായ മതപരമായ സ്വാധീനത്തെ കുറിച്ചുള്ള സൂചനകള്‍ അവയിലുണ്ട്.

പരലോകത്തെ സുഖജീവിതത്തിനുവേണ്ടി ഐഎസിന്റെ പോരാളിയായി മരിക്കാന്‍ തയ്യാറാക്കുന്നതരത്തില്‍ യുവാക്കള്‍ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

കൗതുകകരമെന്നു പറയട്ടെ, സൗദി അറേബ്യ ഖത്തറിനെ ഒറ്റപ്പെടുത്തുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ലോകമാധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്. ഐഎസിന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തികസഹായം നല്‍കുന്നത് ഖത്തറാണ് എന്ന ആരോപണമാണ് ഉയര്‍ന്നത്. ഖത്തര്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങളുടെയും അതു സ്വീകരിച്ച് ഇസ്ലാമിന് തീവ്രവാദമുഖം നല്‍കുന്നവരുടെയും വിവരങ്ങള്‍ സൗദി അറേബ്യ ചോര്‍ത്തിയിരുന്നു.

വിശുദ്ധപുസ്തകത്തില്‍ ഭീകരവാദത്തിന് പ്രചോദനം നല്‍കുന്ന വരികള്‍ ഉണ്ടോയെന്ന കാര്യത്തിലും, അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും പുതിയൊരു മാനം കൈവന്നിരിക്കുന്നു. ഇസ്ലാമിക പണ്ഡിതന്മാരാണ് ജിഹാദ് എന്തെന്ന് നിര്‍വചിക്കേണ്ടത്. മരണത്തിനുശേഷമുള്ള ജീവിതത്തെക്കുറിച്ചും അവര്‍ വിശദീകരിക്കട്ടെ.

യുക്തിബോധമുള്ള ഒരാളെ സംബന്ധിച്ചിടത്തോളം ഒരു സാധാരണ മുസ്ലിമിന്റെ സ്വര്‍ഗത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ തികച്ചും ഭാവനാത്മകവും അബദ്ധ ജടിലവുമാണ്. പക്ഷേ, അവര്‍ ആ തരത്തില്‍ പഠിപ്പിക്കപ്പെട്ടിരിക്കുന്നു. കേവലഭാവനകളെ ഒട്ടുമിക്കപേരും യാഥാര്‍ത്ഥ്യമെന്നു ധരിച്ചുവശായിരിക്കുന്നു. മദ്രസകള്‍ ആവട്ടെ മിക്കവാറും സൗദിയില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.

ഇത് ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹത്തിനുമേല്‍ സ്വാധീനമുറപ്പിക്കാനും ഇസ്ലാമിക ലോകത്തിന്റെ സംരക്ഷകര്‍ തങ്ങളാണെന്നും ധരിപ്പിക്കാനും സൗദി രാജകുടുംബത്തെ സഹായിക്കുന്നു.

പക്ഷേ സൗദി മേല്‍ക്കോയ്‌മക്കു നേരേ ഇന്ന് വെല്ലുവിളികള്‍ ഉയരുന്നുണ്ട്. ഇസ്ലാമിലെ സുന്നി-ഷിയാ തര്‍ക്കം പുതിയ ഭാവത്തിലാണ്. അത് സൗദി രാജവാഴ്‌ച്ചയും ഇറാനി ഇസ്ലാമിക പൗരോഹിത്യവും തമ്മിലുള്ള തര്‍ക്കത്തിന്റെ തലത്തിലേക്ക് മാറിയിരിക്കുന്നു. ഇറാന്‍ ഖത്തറിന്റെ എണ്ണപ്പണത്തിന്റെ വലിയൊരു പങ്കു പറ്റുന്നുണ്ട്. ഇവര്‍ തമ്മിലുള്ള അനാരോഗ്യകരമായ കിടമത്സരം ആഗോള തീവ്രവാദത്തിന് വളംവയ്‌ക്കുന്നു. ഇങ്ങനെയൊക്കെയുള്ള പശ്ചാത്തലത്തില്‍ ഭീകരവാദരഹിതമായ ലോകം -അതിനു വല്ല സാധ്യതയും അവശേഷിക്കുന്നുണ്ടോ?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.